ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാഷണൽ ഹൈവേയുടെ അരികിൽ സ്ഥിതിചെയ്യുന്നെങ്കിലും സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ഒരു വിദ്യാലയമാണ് ഇത്. ആകെ മുപ്പതു സെന്റ് സ്ഥലം മാത്രമാണ് സ്കൂളിനുള്ളത്. പരിമിതമായ സ്ഥലസൗകര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച സൗകര്യങ്ങളാണ് സ്കൂൾ ഒരുക്കിയിരിക്കുന്നത്.

1. 2020-21 അധ്യയന വർഷം ബഹു. ആലപ്പുഴ എം.എൽ. എ ശ്രി. ടി.എം. തോമസ് ഐസക്കിന്റെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു നില കെട്ടിടമുൾപ്പടെ നാല് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.

2. അഞ്ച് സ്മാർട്ട്ക്ലാസ്സ്മുറികൾ ഉൾപ്പെടെ പന്ത്രണ്ട് ക്ലാസ്സ് മുറികളും അസംബ്ലി പന്തലും ചെറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

3. സ്കൂൾ മുറ്റം ടൈൽ വിരിച്ച് മനോഹരമായിരിക്കുന്നു. കളിസ്ഥലത്തിന്റെ അഭാവം ഒരു പ്രധാന പോരായ്മയാണെങ്കിലും തൊട്ടടുത്ത യു.പി സ്കൂളിന്റെ കളിസ്ഥലം നമ്മുടെ കുട്ടികളും ഉപയോഗപ്പെടുത്തുന്നു.

4. ക്ലാസ്സ്മുറികളിൽ ലൈറ്റ്, ഫാൻ, പ്രൊജക്ടർ, ലാപ് ടോപ്പ് സൗകര്യങ്ങൾ.

5. ആയിരത്തോളം പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി സൗകര്യം

6. ‍ഡെസ്ക് ടോപ്പ്, പ്രിന്റർ, ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ ഓഫീസ്റൂം.

7. എല്ലാകുട്ടികൾക്കും ഭക്ഷണം കഴിക്കുന്നതിനാവശ്യമായ പ്ലേറ്റുകളും ഗ്ലാസ്സുകളും

8. എല്ലാദിവസവും വൈവിധ്യമാർന്ന വിഭവങ്ങളോടുകൂടിയ ഉച്ചഭക്ഷണം തയ്യാറാക്കി നൽകുന്നു.

9. വൃത്തിയുള്ള അടുക്കളയും സ്റ്റോർ റൂമും.

10. ശിശുസൗഹൃദ ടോയ് ലറ്റ് സൗകര്യങ്ങൾ.

11. ഭിന്നശേഷികുട്ടികൾക്കുള്ള പ്രത്യേക ടോയ് ലറ്റ് സൗകര്യം.

12. കെ.എസ്.എഫ്.ഇ യുടെ സഹായത്തോടെ നിർമ്മിച്ച ജലശുദ്ധീകരണ സംവിധാനം.

13. വൈദ്യുതി ഉല്പാദനത്തിനായി സോളാർ പവർപ്ലാന്റ്

15. വാഹനസൗകര്യം