ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/കാട്ടിലെ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടിലെ കൂട്ടുകാർ സൃഷ്ടിക്കുന്നു

കുട്ടു കുരങ്ങനും മോട്ടു മുയലും കൂട്ടുകാരാണ്. കാട്ടിലെ മിമിക്രിക്കാരനാണ് കുട്ടു കുരങ്ങൻ.മറ്റുള്ളവരുടെ ശബ് ദമൊക്കെ ഉണ്ടാക്കി കാണിക്കുകയും പാട്ടുപാടുകയും ചെയ്യാനുള്ള കഴിവ് കുട്ടു കുരങ്ങനുണ്ട്.അതുകൊണ്ട് കൂട്ടുകാർക്കൊക്കെ അവനെ വലിയ ഇഷ്ടമാണ്.എന്നാൽ മോട്ടു മുയൽ കുട്ടുവിൻ്റെ കഴിവുകളെ എപ്പോഴും കളിയാക്കും ഇതു കേൾക്കുമ്പോൾ കുട്ടുകുരങ്ങന് സങ്കടം വരും.ഒരു ദിവസം മോട്ടുമുയൽ ഉറങ്ങുന്ന സ്മയം സൂത്രക്കാരൻ കുറുക്കൻ മോട്ടുവിനെ പിടിച്ചു.മോട്ടുവിൻ്റെ കരച്ചിൽ കേട്ട കുട്ടു കുരങ്ങൻ ചാടി വന്നു , പക്ഷെ കുറുക്കൻ്റെ കൈയിൽ നിന്നും മോട്ടുവിനെ രക്ഷിക്കൻ കഴിഞ്ഞില്ല.പെട്ടന്ന് കുട്ടുകുരങ്ങന് ഒരു സൂത്രം തോന്നി അവൻ കടുവയുടെ ശബ്ദത്തിൽ ഗർ ർ ർ..... എന്ന് അലറി. ഇതു കേട്ട് പേടിച്ച കുറുക്കൻ മോട്ടുവിനെ ഇട്ടിട്ട് ഒറ്റ ഓട്ടം .പേടിച്ചു വിറച്ച മോട്ടു നോക്കിയപ്പോൾ അത് കുട്ടു കുരങ്ങൻ ശബ്ദം മാറ്റി അലറിയതായിരുന്നു.മോട്ടുവിന് വലിയ സന്തോഷമായി.മോട്ടു കുട്ടു കുരങ്ങനോട് ക്ഷമ ചോദിച്ചു.ഇനി ഞാൻ ആരെയും ഒരിക്കലും കളിയാക്കില്ല.

അക്ഷയ ബി . വി
4 A ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ