ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

രോഗപ്രതിരോധം എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിൽ ഓടിവരുന്നത് ലോകം മുഴുവൻ കാട്ടുതീ പോലെ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരി ആണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ബാധിച്ച് ലോകത്താകമാനം ഒരു ലക്ഷത്തിലധികം ആളുകൾ മരിക്കുകയും ലക്ഷക്കണക്കിനാളുകൾ ചികിത്സയിലും ആയിരിക്കുന്നു. ഈ വൈറസിനെതിരെ ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് നമ്മെ കൂടുതൽ ഭീതിയിൽആഴ്ത്തുന്നത്. വൈറസ് ബാധിച്ച അവരുമായുള്ള സമ്പർക്കത്തിലൂടെ ആണ് ഈ രോഗം പകരുന്നത്. അതിനാൽ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ് വ്യാപനം തടയുന്നതിന് സർക്കാർ നടപ്പിലാക്കിയ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക വ്യക്തി ശുചിത്വം പരിസര ശുചിത്വം ഇവ കൃത്യമായി പാലിക്കുക എന്നിവ നാം ശ്രദ്ധിക്കേണ്ടതുണ്ട് സംസ്ഥാന സർക്കാരിനെയും കേന്ദ്രസർക്കാരിനെയും സമയോചിതമായ ഇടപെടൽ പ്രതിരോധ പ്രവർത്തനത്തിലൂടെയാണ് രോഗം പടർന്നു പിടിക്കുന്നതിൽ നിന്ന് നമ്മുടെ രാജ്യത്തെ ഒരു പരിധിവരെ രക്ഷിച്ചിരിക്കുന്നത്. ഈ രോഗത്തിനെതിരെ നമുക്ക് വേണ്ടി പോരാടുന്ന ആരോഗ്യ പ്രവർത്തകർ ഡോക്ടർമാർ നഴ്സുമാർ മറ്റ് സുരക്ഷാ ജീവനക്കാർ എന്നിവരെ നാം ആദരിക്കുകയും ബഹുമാനിക്കുകയും വേണം. അവരോടൊപ്പം നമുക്കും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ അണിചേരാം അങ്ങനെ ലോകത്തെ നടുക്കിയ ഈ മഹാമാരിയെ നമുക്ക് തുരത്താം.

ഭവ്യ ലക്ഷ്മി. എസ്. ബി
3 ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം