ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/പകർച്ച വ്യാധികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധികൾ

നൂറ്റാണ്ടുകൾക്ക് മുമ്പ് പകർച്ചവ്യാധികൾ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നു. വസൂരി, കോളറ ,പ്ലേഗ് ,ടൈഫോയ്ഡ് ,കുഷ്ഠം ,ക്ഷയം, മലമ്പനി ,എയ്ഡ്സ് ,തുടങ്ങിയ ധാരാളം പകർച്ചവ്യാധികൾ ഭീഷണിയായിട്ടുണ്ട്. സൂക്ഷ്മജീവികൾ ആണ് ഇത്തരം പകർച്ച വ്യാധികൾ പരത്തുന്നത്. ഭീകരമായ മറ്റൊരു രോഗത്തെ കുറിച്ചുള്ള വാർത്തകൾ കുറച്ചുവർഷങ്ങൾക്ക് മുമ്പ് പത്രങ്ങളിൽ വന്നിരുന്നല്ലോ. രോഗിയെ നേർക്കുനേർ കണ്ടാൽപോലും പകരുന്ന സാർസ് എന്ന ഈ രോഗം നാലഞ്ചു നാൾക്കകം മരണം സമ്മാനിക്കുകയും ചെയ്തിരുന്നു. കാട്ടുതീ പോലെ പടർന്ന് ഈ രോഗത്തിന് കാരണം കണ്ടെത്താൻ പോലും മനുഷ്യർക്ക് കഴിഞ്ഞത് വളരെ വൈകിയാണ്. പണ്ടുകാലത്ത് ഇന്നത്തെപ്പോലെ രോഗം മറ്റു രാജ്യത്തിലേക്ക് ഇത്രവേഗം പടർന്നിരുന്നു ഇല്ല കാരണം മനുഷ്യരുടെ യാത്രാസൗകര്യം ഇത്രത്തോളം വിപുലമായിരുന്നില്ല പക്ഷേ ഇന്നത്തെ സ്ഥിതി അതല്ല അതുകൊണ്ടാണ് നമ്മുടെ സുരക്ഷയ്ക്കായി പ്രധാന മന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കുട്ടികളായ നമുക്ക് കൂട്ടുകാരൊത്ത് കളിക്കാൻ ബന്ധുക്കളെ കാണുവാനോ നല്ല ഭക്ഷണം കഴിക്കുവാൻ സാധിക്കുന്നില്ല.എങ്കിലും ഞാൻ വീട്ടിൽ ഇരുന്ന് സമയം പാഴാക്കാതെ കളറിംഗ് ചെയ്തും, ചിത്രങ്ങൾ വരച്ചും, കഥകൾ വായിച്ചും, ക്വിസ് പുസ്തകങ്ങൾ വായിച്ചും,അമ്മയെ ജോലിയിൽ സഹായിച്ചും ,കഴിയുന്നു. എനിക്കും ലോകത്തിലെ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഷാരോൺ എസ് കുമാർ
3A ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം