ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/അവധിക്കാല പ്രക‌ൃതി കാഴ്‌ചകൾ

അവധിക്കാല പ്രകൃതി കാഴ്ചകൾ

കൊറോണ കാലമായതിനാൽ നേരത്തെ സ്കൂൾ അടച്ചു. ആരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഉണ്ട്. കൂട്ടുകാർക്കെല്ലാം സുഖമാണോ? പ്രകൃതിയെ കാണാൻ വേണ്ടി ഞങ്ങൾക്ക് കിട്ടിയ ഒരു അവസരം കൂടിയാണിത്. ഞാൻ കണ്ട പ്രകൃതി കാഴ്ചയെ പറ്റിയാണ് വിവരിക്കുന്നത്. എന്റെ വീടിന്റെ പുറകിലായി ഒരു കമുക് മരം ഉണ്ട്. അതിൽ കുരുമുളക് ചെടി പടർന്നു കിടക്കുന്നു. ഞാനും ചേട്ടനും കൂടി ഒളിച്ചു കളിക്കുകയായിരുന്നു അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത് കുരുമുളക് വള്ളിയിൽ മണ്ണുകൊണ്ടുള്ള ഒരു സാധനം. അത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. അപ്പൂപ്പൻ ആണ് അതൊരു കടന്നൽകൂട് ആണെന്ന് പറഞ്ഞു തന്നത്. എന്ത് ഭംഗിയാണ് അത് കാണാൻ. അതിനകത്ത് ഓരോ കടന്നൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. ആ കാഴ്ച കണ്ട് എനിക്ക് അതിശയം തോന്നി അത് എത്ര ദിവസം കൊണ്ടായിരിക്കും ആ കൂട് ഉണ്ടാക്കിയത് കടന്ന എന്നെ കുത്തിയാലോ എന്ന ഭയവും ഉണ്ടായി പക്ഷേ ഇത്രയും നാളായിട്ടും അത് ആരെയും ഉപദ്രവിച്ചിട്ടില്ല എന്ന് എനിക്ക് മനസ്സിലായി എന്നാൽ മനുഷ്യൻ അവന്റെ നേട്ടങ്ങൾക്ക് വേണ്ടി സഹജീവികളെ ഉപദ്രവിക്കാനും മടി കാണിക്കില്ല. കൂട്ടുകാരെ നമ്മൾ എല്ലാവരും പ്രകൃതിയെ സ്നേഹിക്കണം ,സംരക്ഷിക്കണം ,ഉപദ്രവിക്കാതിരിക്കുക.

അനർഘ് എം ബി
3A ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം