ഗവ. ഡബ്ല്യൂ എൽ പി എസ് പനത്തുറ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നമ്മൾ ഓരോരുത്തരുടെയും ആരോഗ്യകരമായ ജീവിതത്തിന്റെ മൂലകാരണം എന്നുപറയുന്നത് നാം ജീവിക്കുന്ന പരിസ്ഥിതിയാണ്. അതുകൊണ്ട് വ്യക്‌തിശുചിത്വം പോലെ പ്രധാനപ്പെട്ടതാണ് പരിസ്ഥിതിശുചിത്വവും.
നാം ജീവിക്കുന്ന പരിസ്ഥിതി വൃത്തിയോടുകുടിയും ശുചിത്വത്തോടുകുടിയും സുക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഒരാളുടെ ആരോഗ്യം അയാളുടെ വ്യക്‌തിശുചിത്വത്തിൽ മാത്രം ബന്ധപ്പെട്ടിരിക്കുന്നില്ല മറിച്ച് പരിസ്ഥിതിശുചിത്വം വളരെ പ്രധാനപ്പെട്ട ഒന്നാണ്.
ആരോഗ്യകരമായ പരിസ്ഥിതി ഉണ്ടാക്കിയെടുക്കുകയാണ് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം. മാത്രമല്ല ആരോഗ്യകരമായ അഥവാ ശുചിത്വപൂർണ്ണമായ പരിസ്ഥിതി നമ്മൾ ഉൾപ്പെടെ എല്ലാ ജീവജലകങ്ങളുടെയും അവകാശമാണ്. പരിസ്ഥിതിശുചിത്വത്തിനുവേണ്ടി ആഴ്ചയിൽ ഒരു ദിവസം ചിലവഴിക്കണം. എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കണം. ആ ദിവസം ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കണം, ചിരട്ട, മുട്ടത്തോട് പോലുള്ള വസ്തുക്കളിൽ വെള്ളം കെട്ടിനില്ക്കാനുള്ള അവസരം ഒഴുവക്കണം. ഈ പ്രവൃത്തി മറ്റുള്ളവർക്ക് മാതൃകയാവണം.
അങ്ങനെ നിരവധി പ്രവർത്തനങ്ങളിലൂടെ ശുചിത്വപൂർണ്ണമായ ഒരു പരിസ്ഥിതിയുണ്ടാക്കുകയും അതിൽ ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയുകയും ചെയ്യണം.


അഗ്രിമ. എ
3 എ ഗവ. ഡബ്ല്യൂ എൽ പി എസ് പനത്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം