ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം

ഒരു ചെറിയ വൈറസ്. കണ്ണുകൊണ്ടു കാണാത്ത വൈറസ്. ചൈനയിൽ നിന്ന് ഈ കൊച്ചു കേരളത്തിലും വന്നു. നമ്മളെ വീട്ടിനുള്ളിൽ തന്നെയാക്കി. പുറത്തിറങ്ങാൻ പറ്റുന്നില്ല. കൂട്ടുകാരുമായി കളിക്കാൻ പറ്റുന്നില്ല. ഞാനും എന്റെ വീട്ടിൽ തന്നെയിരുന്ന് കൂടെക്കൂടെ കൈകൾ കഴുകി വൃത്തിയാക്കി. എനിക്ക് ഒരുപാടു സമയം കിട്ടി. അത് ഞാൻ പാഴാക്കിയില്ല. ചിത്രങ്ങൾ വരച്ചു. കഥകൾ വായിച്ചു. അതിനിടയിൽ വീട്ടുമുറ്റത്ത് ചെടികൾ നട്ടുതുടങ്ങി. ഇപ്പോൾ അതിൽ നിറയെ പൂക്കൾ. എനിക്ക് ഒരുപാടു സന്തോഷം തോന്നി. പച്ചക്കറി വിത്തുകളും നട്ടിട്ടുണ്ട്. ഇതിൽനിന്ന് ഒരുപാടു നല്ല ശീലങ്ങൾ ഉണ്ടാകും.ഒരു ദിവസം ഈ കൊറോണ ഇല്ലാതാകും. കൊറോണയെ നമ്മൾ ഓടിക്കും. എന്റെ ഈ ശീലങ്ങൾ ഞാൻ തുടരും.


ആസിഫ് നിഷാം
1A ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം