ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ഞാനും എന്റെ കൊറോണക്കാലവും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും എന്റെ കൊറോണക്കാലവും

ഇതൊരു വേനലവധിയാണ്. പക്ഷേ നമുക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കാരണം കൊറോണ എന്ന മഹാമാരി ലോകമെങ്ങും വ്യാപിക്കുകയാണ്. ആളുകൾ പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ കഴിഞ്ഞാൽ ഒരു പരിധി വരെ ഇതിനെ നിയന്ത്രിക്കാൻ കഴിയും. പക്ഷെ, ഞാൻ ഈ കൊറോണക്കാലത്തെ വളരെയധികം ഇഷ്ടപ്പെടുന്നു. കാരണം എന്തെന്നല്ലേ? എനിക്ക് എന്റെ അച്ഛനെ ഒരുപാട് ഇഷ്ടമാണ്. ജോലിയുള്ള സമയത്താണെങ്കിൽ അച്ഛന് എന്നോടൊപ്പം കളിക്കാൻ സമയമില്ലായിരുന്നു. ഇപ്പോൾ അച്ഛനും അമ്മയും ഞാനും അനിയത്തിയും ഒരുമിച്ച് കളിക്കാറുണ്ട്. ഞാനും അമ്മായിയും അനുജത്തിയും ഒത്ത് ടിക്ടോക്കും ചെയ്യാറുണ്ട്. അമ്മ എനിക്കും അനിയത്തിക്കും പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് പൂക്കളും wall hanger ഉം ഉണ്ടാക്കിത്തന്നു.ഇത് ഞങ്ങളുടെ വീട്ടിൽ തൂക്കിയിട്ടിട്ടുണ്ട്. ഞാൻ ചെറിയ ജോലികൾ ചെയ്ത് അമ്മയെ സഹായിക്കാറുമുണ്ട്. ഇതു പോലെ നമുക്കെല്ലാം സന്തോഷമായി വീട്ടിൽ ഇരിക്കാം. Stay home........ Stay safe.........

അനാമിക
4 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം