ഗവ. ടി.എൽ.പി.എസ്. തേവിയാരുകുന്ന്/അക്ഷരവൃക്ഷം/കൊറോണയെ എങ്ങനെ പ്രതിരോധിക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ എങ്ങനെ പ്രതിരോധിക്കാം.

ലോകത്തെമ്പാടും പടർന്നു പന്തലിച്ച കൊറോണ എന്ന മഹാമാരിയെ കേരള ജനത അതീവ ജാഗ്രതയോടെ നോക്കികണ്ടു.അതിനായി നമ്മുടെ ബഹുമാന്യരായ ആരോഗ്യ പ്രവർത്തകർ, നിയമ പാലകർ, ഭരണാധികാരികൾ എന്നിവർ അഹോരാത്രം പ്രവർത്തിച്ച നമ്മുടെ നാടിന്റെ രക്ഷയ്ക്കായി നിലകൊള്ളുന്നു. പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുക.പരിസ്ഥിതി സംരക്ഷണം പഠനത്തോടൊപ്പം നാം ഓരോരുത്തരും സ്വമനസ്സാലെ ഏറ്റെടുക്കണം.അധ്യാപകർ ക്ലാസ്സിൽ പഠിപ്പിച്ചുതരുന്ന ആരോഗ്യ ശീലങ്ങൾ നാം പ്രവർത്തികമാക്കണം. വൃത്തിയായി കൈകാലുകൾ കഴുകുക. വൃത്തിയായി കുളിക്കുക. പുറത്തുപോയി വന്നാൽ നന്നായി കൈകാലുകൾ കഴുകുക. പറ്റുമെങ്കിൽ വന്നാലുടൻ കുളിക്കുക. പൊതുനിരത്തിൽ തുപ്പാതിരിക്കുക. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനോടൊപ്പം പൊതുഇടങ്ങളും വൃത്തിയാക്കുക. കൊറോണകാലം ഓർമിപ്പിക്കുന്നത് പൂർവികർ പറഞ്ഞുതന്ന വൃത്തിശീലങ്ങളാണ്. അത് നമുക്ക് പിന്തുടരാം.

അൻസിൽ എസ്സ്‌
2 എ ഗവ. ടി.എൽ.പി.എസ്. തേവിയാരുകുന്ന്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം