ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/മിക്കുവിന്റെ അഹങ്കാരം

മിക്കുവിന്റെ അഹങ്കാരം

ഒരിടത്ത് മിക്കു എന്ന കുരങ്ങൻ ഉണ്ടായിരുന്നു. അവൻ മഹാ അഹങ്കാരിയായിരുന്നു. മറ്റു മൃഗങ്ങളെ എപ്പോഴും ഉപദ്രവിക്കും. അങ്ങനെ ഒരു ദിവസം മിക്കു മരത്തിലൂടെ ചാടിച്ചാടി കളിക്കുകയായിരുന്നു. പെട്ടെന്ന് അവന്റെ കാലു തെന്നി ഒരു കിണറ്റിലേക്ക് വീണു. അവൻ പേടിച്ചു നിലവിളിക്കാൻ തുടങ്ങി. അവന്റെ നിലവിളി കേട്ട് അവിടെ ഉണ്ടായിരുന്ന മൃഗങ്ങളെല്ലാം അവിടേക്ക് ഓടി വന്നു കിണറ്റിലേക്ക് നോക്കി ഇത് നമ്മുടെ മിക്കു അല്ലേ. മിക്കു നീ പേടിക്കേണ്ട നിന്നെ ഞങ്ങൾ രക്ഷിക്കാം പക്ഷെ നീ ഞങ്ങൾക്ക് ഒരു വാക്ക് തരണം. ഇനി ഒരിക്കലും ഞങ്ങളെ നീ ഉപദ്രവിക്കില്ല എന്ന് മിക്കു സമ്മതിച്ചു. അവർ പെട്ടെന്ന് ഒരു കാട്ടു വള്ളി എടുത്ത് കിണറ്റിലേക്ക് ഇട്ടു കൊടുത്തു. മിക്കു ആ വള്ളിയിൽ പിടിച്ചു കയറി രക്ഷപ്പെട്ടു എന്നിട്ട് എല്ലാവരോടും അവൻ നന്ദി പറഞ്ഞു.

അനാമിക.ആർ
4 ഗവ.ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ