ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ നിമിഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവിന്റെ നിമിഷങ്ങൾ
                     ഇന്ന് ഞാൻ വളരെ സന്തോഷത്തിലാണ്. എന്റെ ജീവിതം തിരിച്ചു കിട്ടിയ സന്തോഷം.എന്താണെന്നല്ലേ? അതിനു മുൻന്പ് ഞാൻ ആരാണെന്നറിയണ്ടേ? ഞാൻ പക്ഷിയാണ് ഒരു പാവം മൈന. പിന്നെ സന്തോഷം എന്താണെന്ന് പറയാം. ഒരു ദിവസം വൈകിട്ട് ഞാൻ കൂട്ടിൽ തനിച്ചായിരുന്നു. അന്ന് ഞാൻ ഒരു ചെറിയ കുട്ടിയാണ് അച്ചനും അമ്മയും തീറ്റതേടി പോയി അവർ വരുന്നതും നോക്കി ഞാൻ ഇരുന്നു. തെങ്ങിന്റെ  പൊത്തിലാണ്  ഞങ്ങൾ താമസിച്ചിരുന്നത്. ഞാൻ പതിയെ കൂട്ടിൽ നിന്നും തല നീട്ടി. ഹായ്! എന്തു മനോഹരമായ കാഴ്ചകളാ>ണ് പുറത്ത് ആകാശം, വട്ടത്തിൽ പറക്കുന്ന പരുന്തച്ചൻ, കിളികൾ എനിക്ക് കൊതിയായി. ആകാംശകൊണ്ട് കുറച്ചു കൂടി ഞാൻ മുന്നോട്ട് നീങ്ങി പെട്ടെന്ന് എന്റെ കാലുതെറ്റി താഴെ വീണു. ഞാൻ പേടിച്ചു കരഞ്ഞു. ആ സമയം കുറച്ചു കാക്കകൾ എന്നെ കൊത്താൻ വന്നു. പറക്കാൻ പറ്റാത്ത ഞാൻ ചാടിച്ചാടി ഒരു വീടിന്റെ  പടിയിൽ ഇരുന്ന് അമ്മയെ വിളിച്ചു കരഞ്ഞു. എന്റെ  കരച്ചിൽ കേട്ട് ഒരു കുട്ടി ഓടി വന്ന് എന്നെ എടുത്തു. ഞാൻ വീണ്ടും കരഞ്ഞു. അവൻ എന്നെ അകത്ത് കൊണ്ടു പോയി. അവിടെ ഒരുപാടുപേർ ഉണ്ടായിരുന്നു. ആരേയും എനിക്ക് അറിയില്ല. എന്റെ  പേടി കൂടി. ആ കുട്ടി വളരെ സന്തോഷത്തിൽ എനിക്ക് കഴിക്കാൻ പാലും,പഴവും തന്നു. എനിക്ക് വിശപു തോന്നിയില്ല. അവൻ എന്നെ കൂട്ടിലടച്ചു. എനിക്ക് ചിന്നു എന്ന് പേരും നൽകി. അങ്ങനെ ഞാൻ ആ ചുറ്റുപാടിൽ വളരാൻ തുടങ്ങി. എപ്പോഴും അമ്മയേയും അച്ചനേയും വിളിച്ചു കരഞ്ഞുകൊണ്ടിരുന്നു. അമ്മ ദൂരെ നിന്നും എന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ അമ്മയ്ക്ക് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. കുറെ ദിവസങ്ങൾ കഴിഞ്ഞ് എപ്പോഴും ജോലിക്കുപോയിരുന്ന അവർ പെട്ടെന്ന് വീട്ടിൽ തന്നെ ഇരിപ്പായി എന്താണെറിയില്ല. അവർ എന്നെ ഓരോ പേരും പഠിപ്പിക്കാൻ തുടങ്ങി.എനിക്ക് ഒന്നും പഠിക്കാൻ കഴിഞ്ഞില്ല. ഞാൻ കൂട്ടിൽ ചിറകടിച്ചു. പിന്നീടാണ് ഞാൻ അറിഞ്ഞത് എന്തോ ഒരു രോഗം മൂലമാണ് ആരും പുറത്തിറങ്ങാത്തതെന്ന്. എല്ലാവരും വീട്ടിൽ തന്നെ പരസ്പരം കളിതമാശകൾ പറഞ്ഞും സംസാരിച്ചും സമയം കഴിച്ചു കൂടുന്നു. അതിനിടയിൽ ആ കുട്ടി എന്നെ നോക്കി നിന്നു. അമ്മേ നമ്മളും ഇപ്പോൾ ഇതുപോലെയാണല്ലെ എവിടെയും പോകാൻ പറ്റാതെ ആരെയും കാണാതെ കളിക്കാൻ കഴിയാത്ത അവസ്ഥ. അവൻ പതിയെ കൂടു തുറന്നു. എന്നിട്ട് എാേന്നോട് പറഞ്ഞു. ചിന്നു നീ പോയ്‌ക്കോ വേഗം അമ്മയുടേയും അച്ചന്റേയും അടുത്തേക്ക് അവന്റെ കണ്ണുകൾ നിറഞ്ഞു.എനിക്കും വിഷമം തോന്നി. എങ്കിലും സന്തോഷത്തോടെ ഞാൻ പറന്നുയർന്നു. ഞാൻ ആ കുട്ടിയെ പതിയെ തിരിഞ്ഞു നോക്കി അവന്റെയുള്ളിലെ നന്മയെ ഓർത്തുകൊണ്ട് സന്തോഷത്തോടെ പറന്നു എന്റെ ആ വലിയ ലോകത്തേക്ക്.
സാലിഹ.കെ.എ
4D ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ