ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ അതിജീവിക്കാം

ജോസ് ഈസ്റ്റർ പ്രമാണിച്ചു അമേരിക്കയിൽ നിന്നും നാട്ടിലേക്കു വന്നു. വീട്ടിൽ വന്നു കുറച്ചു ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തിന് ഭയങ്കര അസ്വസ്ഥത തോന്നി. പനിയും തൊണ്ടവേദനയും ശ്വാസം മുട്ടലും ഒക്കെ... ഉടൻ തന്നെ അദ്ദേഹത്തെ ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചു. പെട്ടെന്ന് തന്നെ കുറച്ചു ടെസ്റ്റുകൾ നടത്തി. ഒടുവിൽ അദ്ദേഹത്തിന് കൊറോണ എന്ന മാരകമായ വൈറസ്‌ പിടിപെട്ടു. ഡോക്ടർ അദ്ദേഹത്തിനോട് ചോദിച്ചു. നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട്? അദ്ദേഹം പറഞ്ഞു. പ്രായമായ അച്ഛനും അമ്മയും പിന്നെ എന്റെ ഭാര്യയും മക്കളും ഉണ്ട്. ഡോക്ടർ വേഗം തന്നെ ആരോഗ്യ മന്ത്രിയോട് കാര്യങ്ങൾ വിളിച്ചു പറഞ്ഞു. എന്നിട്ട് അദ്ദേഹത്തിന്റെ വീട്ടിലുള്ള എല്ലാവരോടും 15 ദിവസത്തേക്ക് ഐസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആരോഗ്യപ്രവർത്തകർ പറയുന്ന എല്ലാ കാര്യങ്ങളും അനുസരിച്ചു അവർക്കു അതിൽ നിന്നും അതിജീവിക്കാൻ സാധിച്ചു. പക്ഷെ നമ്മളെ വിഷമിപ്പിക്കുന്ന ഒരു കാര്യം ഈ കൊറോണ വൈറസ്‌ ലോകം മുഴുവനും പടർന്നു പിടിച്ചു. ഉടൻ തന്നെ നമ്മുടെ ഗവണ്മെന്റ് ലോക്ക് ഡൌൺ കൊണ്ടുവന്നു. ഇനി നമ്മുക്ക് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ആരോഗ്യ പ്രവർത്തകരും പോലീസും പറയുന്നത് കേട്ടു ഈ കൊറോണയെ അതിജീവിക്കാം. ബ്രേക്ക്‌ ദ ചെയിൻ.

നാദിയ.എ
4 D ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം