ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ആനയും അണ്ണാറക്കണ്ണനും
ആനയുടെയും അണ്ണാറക്കണ്ണനും (കഥ)
ശ്രീമതി ഇ എൻ ഷീജ പുനരാഖ്യാനവും ശ്രീ ദേവപ്രകാശ് ചിത്രീകരണവും നടത്തിയ ആനയുടെയും അണ്ണാറക്കണ്ണന്റെയും കഥയാണ് കൊറോണ കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങളിൽ എനിക്ക് ഏറേ ഇഷ്ടപ്പെട്ടത്..... ആനയും അണ്ണാറക്കണ്ണനും കൂട്ടൂക്കാരായിരുന്നു. അവർ രണ്ടു പേരും പ്ലാവ് നട്ടു. അണ്ണാന്റെ പ്ലാവ് വെള്ളം കിട്ടതെ കരിഞ്ഞ് പോയി . ആനയുടെ പ്ലാവ് വളർന്ന് വലുതായി ചക്കയും വന്നു. അണ്ണാറക്കണ്ണൻ ആന കാണാതെ പ്ലാവിൽ കയറി ഒരു ചക്ക തിന്നതുെ ഞാനൊന്നുമറിഞ്ഞില്ല എന്ന ഭാവത്തിൽ നടന്നതും ഞാൻ ആകാംക്ഷയോടെയാണ് വായിച്ചത്. ഒരു ചക്ക കാണാനില്ലെന്ന് മനസ്സിലാക്കിയ ആന, അണ്ണാറക്കണ്ണനോട് ചോദിക്കുകയും പിന്നെ അണ്ണാനെ എടുത്ത് എണ്ണക്കുടത്തിലും , വാകപാത്രത്തിലും , താളിപാത്രത്തിലും , കുളത്തിലും , അമ്പലത്തിലും എറിഞ്ഞത് വായിച്ച് എനിക്ക് ചിരിഅടക്കാനായില്ല. അണ്ണാറക്കണ്ണന്റെ ഭാവം ഒന്നും സംഭവിച്ചില്ല എന്നതായിരുന്നു. നിന്റെ ചക്കേം തിന്നും, എണ്ണേം തേച്ചു , വാകേം തേച്ചു, താളീം തേച്ചു കുളത്തിൽ കുളിക്കുകയും ചെയ്ത് അമ്പലത്തിൽ തൊഴുകേം ചെയ്തു എന്ന് പറഞ്ഞ അണ്ണാറക്കണ്ണന്റെ വാക്കുകൾ വായിച്ചപ്പോൾ എനിക്ക് ചിരിവന്നു. എനിക്ക് അണ്ണാറക്കണ്ണൻ പറഞ്ഞ ഈ വരികൾ എനിക്കിഷ്ടപ്പെട്ടു. ഇനി അണ്ണാറക്കണ്ണനെ എന്ത് ചെയ്യണമെന്നാണ് കവിയത്രി കുട്ടികളോട് ചോദിച്ചത് അണ്ണാനെ പിടിച്ചുകെട്ടി ...ആനയോട് ചോദിക്കാതെ ചക്ക തിന്നതിന് രണ്ടടി പറ്റിക്കണമെന്നാണ് അഭിപ്രായം.എന്ത് സാധനം ഇഷ്ടപ്പെട്ടാലും അത് അവരോട് ചോദിക്കാതെ എടുക്കുന്നത് ശരിയല്ല എന്നാണ് എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചിരിക്കുന്നത് ..... ഈ രോഗപ്രതിരോധകാലത്ത് ഈ കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഇതിൽ നിന്നും ഗുണപാഠവും കിട്ടി.......കഥകൾ വായിച്ച് ...... പുറത്തിറങ്ങാതെ നമുക്ക് പോരാടാം കൊറോണയ്ക്കെതിരെ ........... .... നമസ്തേ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത