ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം നമുക്ക്

നമ്മുടെ കേരളം ഇപ്പോൾ പല രോഗങ്ങൾക്കും അടിമപ്പെട്ടിരിക്കുകയാണ്. അതിനാൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും ആവശ്യമാണ്. പല രോഗങ്ങളും നമ്മളിൽ നിന്ന് അകറ്റി നിർത്താൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആവശ്യമാണ് .വ്യക്തിശുചിത്വത്തെ ശരീരികം മാനസികം എന്നിങ്ങനെ തരംതിരിക്കാം.ആരോഗ്യത്തിന് മുഖ്യമായ ഒരു ഘടകമാണ് ശാരീരികമായ ആരോഗ്യം. ചർമം, കണ്ണുകൾ, തലമുടി, ചെവി ,കൈകൾ എന്ന വിവിധ ഭാഗങ്ങളുടെ പരിചരണവും പല രോഗങ്ങളെയും നമ്മളിൽ നിന്ന് അകറ്റി നിർത്തും. നാം രണ്ടു നേരം കുളിക്കുന്നത് മൂലം രോഗാണുബാധ തടയാൻ കഴിയും.മധുരപലഹാരങ്ങൾ കഴിക്കുമ്പോൾ പല്ലിന് കേട് ഉണ്ടാവുന്നു. വ്യത്യസ്തങ്ങളായ വസ്തുക്കളുമായി ബന്ധപ്പെടുന്നത് കൊണ്ട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.ആഹാരത്തുന് മുമ്പും അതിന് ശേഷവും കൈകൾ വൃത്തിയായി കഴുകണം.നഖങ്ങൾ കൃത്യമായി വെട്ടുകയും വൃത്തിയായി സൂക്ഷിക്കുകയും വേണം. ഇതുമൂലം കൈകളുടെ സംരക്ഷണം ഉറപ്പാക്കാം . ഭക്ഷണസാധനങ്ങളുടെ ശുചിത്വം നമുക്ക് ആവശ്യമാണ്. ഭക്ഷ്യപദാർത്ഥങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ജലം തിളപ്പിച്ച് ഉപയോഗിക്കുക .ഈച്ചയും മറ്റു പ്രാണികളും ഇരിക്കാൻ അനുവദിക്കരുത് .കൈകൾ വൃത്തിയായി കഴുകിയശേഷം കഴിക്കുക.ആഹാര സാധനങ്ങൾ നന്നായി വേവിച്ച് കഴിക്കുക .വ്യായാമം ആവശ്യമാണ്. ശാരീരിക വ്യായാമമാണ് ഹൃദയത്തിന് ശക്തി വർദ്ധിപ്പിക്കുന്നത് . വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. മാലിന്യങ്ങളെ പരിസരത്ത് നിന്നും മാറ്റി നിർത്താം .

അനിത
8എ ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം