ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ ക്വാറൻറയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ക്വാറൻറയിൻ

സ്വഛമായിഒഴുകിയ
ജീവിത നദിയിൽ
പെട്ടെന്നെവിടുന്നോ എത്തീ
കൊടുംവിഷം
 തച്ചു തകർക്കുന്നു മാനവരാശിയെ
 ഒക്കെപ്പൊടിയാക്കി
ജൈത്ര യാത്ര നടത്തുന്നു
വീട്ടിൽ നിന്നിറങ്ങുവാൻ നിവൃത്തിയില്ല
പൂട്ടിയിടപ്പെട്ടു മർത്ത്യരെല്ലാം
പട്ടിണിയും പരിവട്ടവുമായി
ഠ വട്ട സ്ഥലത്തെല്ലാം അടച്ചിരിപ്പാളുകൾ
മൂന്നാം ലോകമഹായുദ്ധമോ ഇത്
പാഞ്ഞു നടക്കുന്നു സംഹാരതാണ്ഡവം ആടുന്നു
മാനവ വംശത്തെ ആകെയൊടുക്കുവാൻ
പ്രതിവിധി കാണുവാൻ ഔഷധവും ഇല്ല
ഒരൊറ്റ മാർഗം മാത്രം ക്വാറൻൈറൻ
 ഈ കൊടും ഭീകരൻ ആരെന്ന് അറിയുമോ കൂട്ടരേ
കൊറോണ എന്ന ഒരു കുഞ്ഞു വൈറസ്
 ഒറ്റക്കെട്ടായി ഒരു മനസ്സായി നീങ്ങുകിൽ കൂട്ടരേ
 അതിജീവിക്കും പ്രതിരോധിക്കും നാം ഈ ഭീകരനെ
കാരണം നാം ജനിച്ചതീ ദൈവത്തിൻ സ്വന്തം നാട്ടിൽ അല്ലോ
 

ആർ കെ വൈഷ്ണവ്
5ബി ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - കവിത