ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

പ്രകൃതി ദുരന്തങ്ങളും പ്രകൃതി മലിനീകരണവുമാണ് ഇന്ന് പത്രങ്ങളിലെ പ്രധാന തലക്കെട്ട്. നമ്മൾ പ്രകൃതിയെ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതാണ് .അത് നമ്മുടെ ഉത്തരവാദിത്തമാണ്. പ്രകൃതി മലിനീകരണം ഇന്ന് നമുക്കും നമ്മുടെ സമൂഹത്തിനും ഭീഷണിയാണ് അതിനു കാരണക്കാരും നമ്മൾ തന്നെയാണ് .നാം വലിച്ചെറിയുന്ന മാലിന്യവും നമ്മുടെ വണ്ടി കളിൽ നിന്ന് പുറന്തള്ളപ്പെടുന്ന പുകയുമൊക്കെയാണ് പ്രകൃതി മലിനീകരണത്തിനു കാരണം. പ്രകൃതിയില്ലെങ്കിൽ നമുക്കു ജീവിക്കുവാൻ സാധിക്കുകയില്ല നാം ശ്വസിക്കുന്ന വായു മുതൽ നാം താമസിക്കുന്ന വീടും വരെ പ്രകൃതിയുടെ ഉത്പന്നമാണ് . ഒരു നാടിന്റെ സാമൂഹികവും സാംസ്ക്കാരികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് വികസനം അനിവാര്യമാണ്. എന്നാൽ വികസനത്തിന്റെ പേരിൽ ഇന്ന് ലോകം പ്രകൃതിയെ നശിപിച്ചു കൊണ്ടിരിക്കുകയാണ്. തോടുകളും വയലുകളുമൊക്കെ നികത്തിയിട്ടാണ് ഇന്ന് വൻ കെട്ടിടങ്ങളും മാളുകളും ഉയർന്നു പൊങ്ങുന്നത് വികസനത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നന്നല്ല. ഓർക്കുക.... നമ്മൾ ഈ ഭൂമിയിലെ സന്ദർശകർ മാത്രം. അറ്റമില്ലാത്ത ഈ ഭൂഗോളത്തിൽ ആരോ തെളിച്ചിട്ട പാതയിലൂടെ മൃത്യുവേ തേടി അലയുന്ന വെറും സന്ദർശകർ.........

ആയിഷ ഫിദ
5 C ജി.എച്ച് .എച്ച്.എസ്.തിരുവങ്ങാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം