ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/കോവി‍‍ഡ് 19 എന്ന മാരകരോഗം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന മാരകരോഗം
ലോകത്ത് കോവിഡ് 19 ( കൊറോണ) എന്ന മാരകരോഗം വ്യാപിക്കുന്ന സമയം. ഇന്ത്യയിൽ, മഹാരാഷ്ട്രയിൽ ഒരു ചെറിയ ഗ്രാമത്തിൽ ഒരു അമ്മയും 3 പെൺമക്കളുമായി ഒരു ചെറിയ കുടുംബം താമസിച്ചിരുന്നു.അവരുടെ അച്ഛൻ ഇറ്റാലിയിലായിരുന്നു.ജോലി കുറവായിരുന്നു. ഇറ്റാലിയൻ ഈ സമയം കൊവിഡ് 19 എന്ന മാരകരോഗം വ്യാപിച്ചിരുന്നു. അപ്പോൾ അയാളുടെ ജോലിയിൽ ക്ഷാമം വന്നു.നാട്ടിൽ അയാളുടെ ഭാര്യക്കാണെങ്കിൽ എഴുന്നേൽക്കാൻ പറ്റാത്ത വിധം കിടപ്പിലായിരുന്നു. മൂന്ന് പെൺമക്കളിൽ ഒരാൾ അന്ധയായിരുന്നു. ബാക്കി രണ്ട് പെൺമക്കൾ ജോലി ചെയ്താണ് ആ കുടുംബം നോക്കിയിരുന്നത്.അപ്പോഴാണ് അവർ ആ കാര്യം അറിയുന്നത്, അവരുടെ നാട്ടിലും കോവിഡ്19 എന്ന രോഗം വ്യാപിച്ചു എന്ന്. അതുകാരണം അവർക്ക് ജോലി നഷ്ടപ്പെട്ടു. അങ്ങനെ അവർ ദാരിദ്ര്യത്തിന്റെ അടിത്തട്ടിലായി.അങ്ങനെയിരിക്കുമ്പോഴാണ് അവർക്ക് ഇറ്റാലിയൻ നിന്നും ഒരു ഫോൺ കോൾ വന്നത്, അവരുടെ അച്ഛൻ കോവിഡ്19 ബാധിച്ചു മരിച്ചു എന്ന്. ഇതും കൂടി അറിഞ്ഞപ്പോൾ അവർക്ക് സഹിക്കിനായില്ല. സ്വന്തം അച്ഛനെ അവസാനമായി കാണാൻ പറ്റാത്തതിനാൽ അവർ വല്ലാതെ വിഷമിച്ചു. ഒരു നേരത്തെ ഭക്ഷണം കിട്ടാത്തതിനാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവരുടെ അയൽവീട്ടിലെ ഒരു സ്ത്രീ അവരെ തിരക്കിചെന്നു.അവർ ആ കാഴ്ച കണ്ട് ഞെട്ടി പോയി.അവിടുത്തെ അമ്മയും മൂന്നു പെൺമക്കളും മരിച്ചുകിടക്കുന്നു.കൂടെ ഒരു കുറിപ്പും

'വിശന്നു മരിക്കുന്നതിലും നല്ലത് വിശപ്പ് അടക്കി മരിക്കുന്നതാണ്'

ഫർസാന
8 B ഗവ.ഗേൾസ് ഹെെസ്കുൂൾ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ