ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/ കൊറോണ, മനുഷ്യൻ - യുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ, മനുഷ്യൻ - യുദ്ധം

മനുഷ്യ ജീവിതത്തിലെ പല കാലഘട്ടത്തിലും പല തരത്തിലെ വൈറസ്കളെ നേരിടേണ്ട സാഹചര്യം നമുക്ക് വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള വൈറസ്കൾ  മനുഷ്യരുടെ ഇടയിൽ വളരെ ഭീതികരമായ അവസ്ഥകളാണ് സൃഷ്ടിച്ചിട്ടുള്ളത്. വൈറസ് ബാത മൂലം പല കാലഘട്ടത്തിലും ഒട്ടനവധി മനുഷ്യ ജീവനുകളെ ബലി അർപ്പിക്കേണ്ടതായി വന്നു. പ്രാചീന കാലം മുതൽ ആധുനിക കാലത്തു വരെ നാം ഇത്തരം വൈറസുകളോട് പൊരുതി മുന്നേറേണ്ടി വരുന്നു. ആധുനിക കാലത്തു നാം നേരിടേണ്ടിവന്ന, നേരിട്ടുകൊണ്ടിരിക്കുന്ന ഭീതി കരമായ വൈറസ് ആണ് കൊറോണ അഥവാ കോവിഡ് -19.ഈ വൈറസ് ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ്. ഈ വൈറസിനെ പറ്റി മുൻ ധാരണ ഇല്ലാത്തതിനാൽ ചൈനയിൽ ഒട്ടനേകം ആളുകൾക്ക് വൈറസ് ബാധ പിടിപെടുകയും പലരുടെയും ജീവൻ തന്നെ വെടിയുകയും ഉണ്ടായി. ഇത്തരത്തിൽ ഒരു സാഹചര്യത്തിൽ ചൈനയിൽ ഉത്ഭവിച്ച ഈ വൈറസ് മനുഷ്യരിലൂടെ തന്നെ പല രാജ്യങ്ങളിലേക്കും പടർന്നു പിടിക്കുകയും ചെയ്തു. അതിനാൽ പല രാജ്യങ്ങളിലെയും ആളുകൾ രോഗ ബാധ ഏറ്റു മരിക്കുകയും ഉണ്ടായി. ഇപ്പോളും വൈറസിനോട് പൊരുതികൊണ്ടിരിക്കുന്നു.


കൊറോണ എന്ന വൈറസിനെ സംബന്ധിച്ചടുത്തോളം കേവലം സ്പര്ശനത്തിലൂടെ ഒരാളിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പടർന്നു പിടിക്കുകയും പിന്നീട് അത് ആ വ്യക്തിയിൽ ആകെ വിഭജിച് ശ്വാസകോശത്തെ ആക്രമിക്കുന്നു. ഇങ്ങനെ ഉള്ള അക്രമകാരികളായ ഈ വൈറസ്കളെ നിയന്ത്രിച്ചു നിർത്തുക എന്നത് വളരെ എളുപ്പമുള്ള കാര്യമല്ല. നിയന്ത്രണത്തിലൂടെ മറ്റുള്ള വ്യക്തികൾക് പകരാതെ നോക്കേണ്ടതും ഓരോ മനുഷ്യ ജീവനും സംരക്ഷിക്കേണ്ടത് ഒരു മനുഷ്യന്റെ തന്നെ കടമയാണ്. അതുകൊണ്ടുതന്നെ ഈ വൈറസിനെ ഇല്ലാതാക്കുവാനും നശിപ്പിക്കാനും നാം മനുഷ്യർ ഒട്ടനവധി അതിജീവന ശ്രമങ്ങൾ നടത്തുന്നു. നല്ലതോതിൽ വൈറസിനെ പറ്റി ബോധവാന്മാരാവുകയും മറ്റുള്ളവരിലേക്കുള്ള സമ്പർക്കം നിയന്ത്രിക്കുകയും നമ്മുടെ ആവശ്യം തന്നെയാണ് അതിനാൽ രോഗാണു ബാധ ഉള്ളവരെ നാം പ്രതേകം വാർഡുകൾ നിർമിച്ചു (ഐസൊലേഷൻ വാർഡ് )അതിൽ സംരക്ഷിക്കുക ആണ് ചെയ്യുന്നത്. രോഗ ലക്ഷണങ്ങൾ ഉള്ളവരെ പ്രതേകം ശ്രദ്ധയോടെ നിരീക്ഷിക്കുകയും അവർക്കാവശ്യമുള്ള സാധന സാമഗ്രികൾ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. എന്നാൽ പോലും വൈറസ് ബാധ ദിനം പ്രതി കൂടുകയാണുണ്ടായത്ത്. എന്നാൽ ഒട്ടും തന്നെ തളരാതെ മനുഷ്യർ തങ്ങളുടെ പൂർവ ശക്തിയോടെ പോരാടുന്നു. അതിനായ് ഓരോ രാജ്യത്തിലും ലോക്കഡോൺ പ്രഖ്യാപിക്കുകയും ഉണ്ടായി. ലോക്കഡോൺ കാലഘട്ടത്തിലും മനുഷ്യന്  നേരിടേണ്ടി വന്നത് ദുരിതങ്ങൾ തന്നെയാണ്. തങ്ങളുടെ ദിവസ ചെലവുകൾക്കായി മനുഷ്യർ നെട്ടോട്ടമോടുന്ന സാഹചര്യം ഉണ്ടായി. എന്നാൽ കൊറോണ സാഹചര്യത്തിൽ അവർ ഈ സാഹചര്യത്തെ നേരിടുകയും തങ്ങളെ സ്വയം നിയന്ത്രിക്കുകയും ചെയ്തു. ഇങ്ങനെയുള്ള മനുഷ്യർക്ക് ഏക ആശ്വാസമായി കണ്ടത് രാജ്യം ഭരിക്കുന്ന മേലധികാരികളാണ്. അവർ ഒറ്റകെട്ടായി നിന്നുകൊണ്ട് തങ്ങളുടെ രാജ്യത്തെ രാഷ്ട്രിയ മത ബേദമന്യേ കൊറോണ എന്ന മഹാ വിപത്തിനെ നേരിടാൻ ജനങ്ങൾക് കരുത്തു നൽകി.

പിന്നീട് ഈ സാഹചര്യത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന വ്യക്തികളാണ് രോഗികളെ ശുശ്രുഷിക്കുന്നവർ. തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങളെ മാറ്റിവച്ചു രോഗബാധിതരേ സ്വന്തം ബന്ധുക്കളായി കണ്ടു അവരുടെ കഴിവിന് അനിയോജ്യമായി ശ്രുശ്രുഷിക്കുന്നു. ഒരു പക്ഷെ അവരുടെ ജീവനാപത്താണെന്നു അറിഞ്ഞിട്ടും ജീവൻ പണയപ്പെടുത്തുവാൻ അവർ തയ്യാറാവുന്നു. അതുപോലെ തന്നെ ഈ കൊറോണ സ്ഥിതീകരിച്ച സമയത്ത് ജനങ്ങളെ നിയന്ത്രിക്കാൻ ഏറ്റവും മുന്നിൽ ഉണ്ടായതു പോലീസ് മേധാവികളായിരുന്നു. അവർ രാജ്യത്തിനോടൊപ്പം ഒറ്റകെട്ടായി കൊറോണ ബാധയെ തുരത്താൻ ഒരു നിമിഷം പോലും വിശ്രമമില്ലാതെ അവർ പരിശ്രമിക്കുന്നു. അവരുടെ ഈ പരിശ്രമത്തെ അംഗീകരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

കൊറോണ എന്ന മഹാമാരിയെ അതിജീവിക്കാൻ  മുൻകൈ എടുക്കേണ്ടത് നാം മനുഷ്യർ തന്നെയാണ്. അതിനായ് നാം മനുഷ്യർ ഏക മനസോടെ നിൽക്കേണ്ടത് അത്യാവശ്യമാണ്. നാം ഓരോരുത്തരും വീട്ടിൽ ഇരിക്കുമ്പോൾ അതിലൂടെ നാം നമ്മുടെ ലോകത്തെ തന്നെ ആണ് സംരക്ഷിക്കുന്നത്. അതിനായ് നാളത്തെ നാളേക്കായി പൊരുതി മുന്നേറാം.



Break the chain ------
ജസ്ന
9 A ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം