ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. ഈ രംഗത്ത് ഉണ്ടാകുന ഗുരുതരമായവിഴ്ച പല പ്രശ്നങ്ങൾക്കും കാരണമാകും. പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയുളള ബോധവൽക്കരണ പരിപാടികൾ ഒരു ദിവസത്തേക്കു മാത്രം ഒതുക്കി നിർത്തരുത്.
         ഇന്ന് നമുക്കുള്ള നിയമങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനു മതിയാവുന്നില്ല . പരിസ്ഥിതി പ്രശ്നം ഒരു രാജ്യത്തിൻറെ മാത്രം പ്രശ്നമല്ല ലോകത്തിൻറെ പ്രശ്നം കൂടിയാണ്. വിവിധതരത്തിലുള്ള ജീവജാലങ്ങൾ താമസിക്കുന്ന സ്ഥലമാണ് നമ്മുടെ പ്രകൃതി. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ ഇവയ്ക്കു നിലനിൽക്കാനാവില്ല .ജഞുജാലങ്ങളും ഇവിടെ നിലനിന്നില്ല എങ്കിൽ പ്രകൃതിയുടെ സഞുലനം നിലനിർത്താനാ വില്ല.
         എന്നാൽ ഇന്ന് നമ്മുടെ പ്രകൃതി പലരീതിയിലും  മാലിനമാക്ക പ്പെടുകയാണ്. മനുഷ്യർ താമസിക്കുന്ന ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നം നേരിടുന്നു നഷ്ടപ്പെട്ട പ്രകൃതി സംരക്ഷിക്കാനും,  മാലിന്യങ്ങൾ സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ നാം തേടണം. നമ്മുടെ ഈ കേരളത്തിൽ മാലിന്യം കുന്നുകൂടുകയാണ് .യൂറോപ്യൻ രാജ്യങ്ങളും, അറബി നാട്ടിലും മാലിന്യം ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്ലാന്റുകൾ ഉണ്ട്. നമ്മുടെ രാജ്യത്ത് മാത്രം ഇത് നടപ്പാക്കാൻ കഴിയുന്നില്ല . മാലിന്യത്തിൽ നിന്നും ഊ൪ജ്ജവും, വളവും,  ഉണ്ടാക്കാനുളള മാർഗങ്ങൾ കൊണ്ടുവരേണ്ടതാണ്. അതിന്  ഭരണാധികാരികൾ വേണ്ട കാര്യങ്ങൾ ചെയ്യണം
         പ്രകൃതി സംരക്ഷണത്തിനെ്റ പ്രധാന ഘട്ടമാണ് വന സംരക്ഷണം,  ജലസംരക്ഷണം. വനം  വെട്ടിനശിപ്പിക്കുന്നതിലൂടെയും, ജലം മലിനമാക്കുന്നതി ലൂടെയും പല ജീവജാലങ്ങളും  പ്രകൃതിയിൽ നിന്നും തന്നെ  ഇല്ലാതാകുന്നു.
         പരിസ്ഥിതി സംരക്ഷണത്തിനെറ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ വർഷത്തിൽ ഒരു ദിവസം പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ജൂൺ 5 ആണ് ആ ദിവസം.
         വനഭൂമി നശിക്കുന്നതുമൂലം  ആഗോളതാപം കൂടിവരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം മൂലം നമ്മുടെ അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡ്  കൂടു ന്നു. വ്യവസായവൽക്കരണവും ഇതിനു  കാരണമാകുന്നു. ആഗോളതാപനം മൂലം ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് ഉരുകുന്നു. കടൽ വെള്ളം ഉയരുന്നു.
         കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി ശുദ്ധ ജലക്ഷാമം വെള്ളപ്പൊക്കം,  വരൾച്ച മുതലായവ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നു.
         പ്രകൃതിയെ സംരക്ഷിക്കാൻ നമ്മൾ ചില മാർഗങ്ങൾ ചെയ്യണം പ്ലാസ്റ്റിക്ക്  ഉപയോഗിക്കുക,കമ്പോസ്റ്റ്  കുഴികൾ നിർമ്മിക്കുക,  പൊതു വാഹനങ്ങൾ ഉപയോഗിക്കുക,  പാഴ്വസ്തുക്കൾ ഉപയോഗിച്ച് ഭംഗിയുള്ള വസ്തുക്കൾ ഉണ്ടാക്കുക.
         നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. നമുക്ക് മാത്രമല്ല ഭാവി തലമുറയ്ക്ക് കൂടി ആവശ്യപ്പെട്ടതാണ് പ്രകൃതി. അതിനെ നമുക്ക് വേണ്ടവിധം സംരക്ഷിക്കാം എന്ന പ്രതിജ്ഞ ഓരോരുത്തരും എടുക്കണം.
KEERTHANA V S
9 A ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം