ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/കാലമെ ..... മാപ്പ്

കാലമെ ..... മാപ്പ്


ഇന്നലെ ....
മനുഷ്യൻ .....
ജനനം മുതൽ മരണം വരെ
പ്രകൃതിയെ സംരക്ഷിക്കാൻ കടമയുള്ളവൻ
അമ്മയാം പ്രകൃതിയെ പരിപാലിച്ചവൻ ....

ഇന്ന്‌.....
മനുഷ്യൻ .....
അവൻ ചോരൻ
കട്ടുമുടിച്ച് .... വെട്ടി നിരത്തി .... അറുത്തെടുത്ത്
അമ്മയാം പ്രകൃതിയെ കൊല്ലാകൊല ചെയ്യുന്നവൻ

നാളെ....
മനുഷ്യൻ...
അവൻ ദുസ്വപ്നം കാണുന്നവൻ
അമ്മതൻ ചരമ വാർഷികത്തിന്
കോപ്പ് കൂട്ടുന്നവൻ... ചങ്ക് തകർന്നവൻ....

വീണ്ടും .... ഒരു ജന്മം കിട്ടിയാൽ
മനുഷ്യൻ ....
അവൻ ആഗ്രഹിക്കുന്നു
വെട്ടി മുറിക്കരുതെ മാമരങ്ങൾ
ഒരു തൈ നടാം നമുക്ക് പ്രകൃതി മാതാവിനായി ...
വാരിയെടുക്കരുതെ അമ്മതൻ കണ്ണീർ തരികർ
ഒഴുകട്ടെ പുഴകൾ ശാന്തമായി
കത്തിക്കരുതെ പ്ലാസ്റ്റിക്ക് കൂമ്പാരങ്ങൻ
പുനർ ജന്മമേകാം വെൺ മേഘങ്ങൾക്കായ്

രോഗമില്ലാത്ത.... ആ കുലതയില്ലാതെ .....
പകർന്നു പിടിക്കുന വ്യാധികളില്ലാതെ ഭീകരമാം
മാലിന്യ കെട്ടുകളില്ലാത്ത പാതയോരങ്ങളും
റോഡുകളും, തോടുകളും പുഴയോരങ്ങളും
കരുതി വെക്കാം പുതു തലമുറക്കായി
വിഷം തുപ്പുന്ന കമ്പനികളില്ലാത്ത
മംഗളാരവം മുഴക്കുന്ന വീണകളായ്
വാഴ്ത്തീടാം നമുക്ക് അമ്മയെ
പ്രകൃതിയെ മാതാവിനെ, എൻ അമ്മയെ
കരുതി വയ്ക്കാം ഒരു നല്ല നാളേക്കായി ...
 

മെറീന ജോർജ്ജ്
9 A ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത