ഗവ. എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/അച്ഛൻ തന്ന കുഞ്ഞിപ്പൊതി

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛൻ തന്ന കുഞ്ഞിപ്പൊതി

അച്ഛൻ തന്നുടെ കൈകളിലെ
കുഞ്ഞിപ്പൊതിമേൽ നോക്കുമ്പോൾ
കണ്ണിനുള്ളിൽ പൂത്തിരിയും
നെഞ്ചിനുള്ളിൽ ലാത്തിരിയും
തക്കം നോക്കിപ്പാഞ്ഞെത്തി
കുഞ്ഞിപ്പൊതിമേൽ കൈവെച്ചു
വെക്കം തിന്നാൻ നോക്കുമ്പോൾ
കുഞ്ഞിവിരലാൽ മുത്തശ്ശി
കുഞ്ഞിക്കയ്യിൽ തട്ടുന്നു
ഓമനമുത്തേ പഞ്ചാരേ
കയ്യും വായും കഴുകാതെ
ആഹാരങ്ങൾ കഴിച്ചെന്നാൽ
രോഗാണുക്കൾ നിന്നീടും
പല രോഗങ്ങൾ ഉണ്ടാകും
നന്നായ് കഴുകിയ കയ്യാലേ
ആഹാരങ്ങൾ തിന്നെന്നാൽ
എന്നും തിന്നാം പലഹാരം
സ്വാദൂറുന്ന പലഹാരം

ആദിത്ത് ഗിരീഷ്
1 എ ഗവ: എൽ. പി. സ്‌കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത