ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/ഭൂമിയുടെ നിലനിൽപ്പിന്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ നിലനിൽപ്പിന്
           പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ഇന്ന് ലോകം നട്ടം തിരിയുകയാണ്. മനുഷ്യൻ തന്റെ ആവശ്യങ്ങൾക്കുപരിയായി ആർഭാടങ്ങളിലേക്ക് കടന്നപ്പോഴാണ് പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാൻ ആരംഭിച്ചത്. വൻതോതിലുള്ള പ്രകൃതി ചൂഷണം പ്രകൃതിയെ ഗുരുതരമായ പ്രതിസന്ധികളിലേക്ക് നയിക്കുന്നു. അത് മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണി ഉയർത്തുന്നു.
           നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്.ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവർക്കാണ് പരിസ്ഥിതി നാശം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ പ്രത്യക്ഷാനുഭവമായി മാറുന്നത്.
          നമുക്ക് നമ്മുടെ പൂർവികർ ദാനം തന്നതല്ല ഈ ഭൂമി. മറിച്ച് നമ്മുടെ വരും തലമുറയിൽ നിന്നും കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം നാം ഇവിടെ ജീവിക്കാൻ. എല്ലാവർക്കും ജീവിക്കാൻ ആവശ്യമായത് പ്രകൃതിയിലുണ്ട്.
           കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകം ലോക്ഡൌണിലായപ്പോൾ പ്രകൃതിയിലുണ്ടായ മലിനീകരണത്തന്റെ കുറവ് ശ്രദ്ധേയമാണ്. ഈ കരുതൽ തുടർന്നുമുണ്ടായാൽ പ്രകൃതി എന്നും യുവത്വത്തോടെ നിലനിൽക്കും.
ഗൌരി നന്ദന വി.ബി.
3 എ ജി.എൽ.പി.എസ്., മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം