ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/നന്മയുള്ള കാലം
നന്മയുള്ള കാലം
കൊറോണ കാലത്ത് വീട്ടിലിരിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലല്ലോ. ഒരു ദിവസം എല്ലാവരും ഒരുമിച്ചിരിക്കുമ്പോൾ അപ്പുപ്പൻ പറഞ്ഞു. ഞങ്ങളുടെ കുട്ടിക്കാലമെല്ലാം ഇങ്ങനെ തന്നെയായിരുന്നു. കുടുംബത്തിലെ എല്ലാവരും പാടത്തും പറമ്പത്തും കടലിലുമൊക്കെ പണിയെടുത്ത് സന്ധ്യയാകുമ്പോൾ വീട്ടിൽ മടങ്ങിയെത്തും.കൈകാലുകൾ കഴുകി കുളി കഴിഞ്ഞ് കുടുംബത്തോടൊപ്പം പ്രാർഥിച്ച് നല്ല നാടൻ ഭക്ഷണം കഴിച്ച് സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ച് സ്നേഹപൂർവം ജീവിച്ചിരുന്ന ഒരു നല്ല കാലം.... അപ്പൂപ്പന്റെ മുഖത്ത് ആ സന്തോഷം തെളിഞ്ഞ് കാണാൻ കഴിഞ്ഞു. ശരിക്കും ഈ കൊറോണ കാലം നമ്മെ പഴയകാലത്തിലെ നന്മയിലേക്ക് കൊണ്ടുപോകുകയാണ്. നമ്മുടെ പരിസ്ഥിതി വലിയ സന്തോഷത്തിലാണ്. പുകപടലങ്ങളില്ല, പുഴകൾ മലിനമാകുന്നില്ല. എല്ലാവരും ഒത്തൊരുമയോടെ പ്രാർഥിച്ചു കൊണ്ട് സ്നേഹപൂർവം ജീവിക്കുന്നു. മത്സരങ്ങളോ അസൂയയോ ഇല്ല. ശുചിത്വം പാലിച്ചു കൊണ്ട് മുന്നിലുള്ള വിപത്തിനെ ഒരുമിച്ച് നേരിടുന്നു. ഇനിയുള്ള കാലവും നമുക്ക് ഈ നന്മ തുടരാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം