ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/അമ്മുവും അമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവും അമ്മയും
        അമ്മു മുറ്റത്ത് കളിക്കുകയായിരുന്നു. “ നേരം വൈകി. ദേഹം കഴുകി വരൂ..  അമ്മ പറഞ്ഞു. അമ്മു നേരെ കുളിമുറിയിലേക്ക് നടന്നു. അമ്മു കുളി കഴിഞ്ഞ് വന്ന് ചായ കുടിക്കുമ്പോഴാണ് അച്ഛൻ വന്നത്. “അച്ഛാ ... എന്തിനാ മാസ്ക് വെച്ചിരിക്കുന്നത്.”അച്ഛൻ മാസ്ക് എടുത്ത് മാറ്റി, കൈകൾ സോപ്പിട്ട് കഴുകിയിട്ട് പറഞ്ഞു. “മോളേ ഇന്ന് നമ്മുടെ രാജ്യത്ത് ഒരു മഹാമാരി പടർന്നിരിക്കുകയാണ്. വിദേശരാജ്യങ്ങളിൽ നിന്ന് വന്ന ഈ രോഗത്തെ നമ്മുടെ രാജ്യത്ത് പടരാൻ അനുവദിക്കരുത്. അതിനാൽ നാം വളരെ ശുചിത്വം പാലിക്കണം. എപ്പോഴും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.മാസ്ക് ധരിച്ചു വേണം പുറത്തിറങ്ങാൻ. മറ്റുള്ളവരുമായി അകലം പാലിക്കണം.” അപ്പോൾ അമ്മ അവിടേക്ക് വന്നു. “മോളേ... പോയി നാമം ജപിക്ക്..” അമ്മു പോയി നിലവിളക്കിന്റെ മുമ്പിൽ നാമം ജപിക്കാനിരുന്നപ്പോഴും അവളുടെ മനസ്സിൽ അച്ഛൻ പറഞ്ഞ കാര്യങ്ങളായിരുന്നു.
വൈഗ പണിക്കർ
1 എ ജി.എൽ.പി.എസ്., മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ