ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പ്രിയപ്പെട്ടവരെ ,

ഞാൻ കൊറോണ വൈറസ്. പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരു അംഗമാണ് ഞാൻ .ഞങ്ങൾ കാട്ടുമൃഗങ്ങളുടെകുടലിലാണ് താമസിക്കുന്നത്. ഞങ്ങൾക്ക് പുറത്ത് ഏതാനും മണിക്കൂറുകൾ മാത്രമേ ജീവിക്കാൻ കഴിയുകയുള്ളൂ. ഒരു ദിവസം ചൈനയിലെ ഒരു കാട്ടിൽ നിന്നും മനുഷ്യൻ മൃഗങ്ങളെ വേട്ടയാടി പിടിച്ചു. അക്കൂട്ടത്തിൽ ഒരു കാട്ടുപന്നിയുടെ കുടലിൽ ഞാൻ ഉണ്ടായിരുന്നു. അവർ മൃഗങ്ങളെ വുഹാനെന്ന ഗ്രാമത്തിലെ ചന്തയിൽ കൊണ്ടുവന്നു .ഇവിടെയാണ് എൻറെ കഥ തുടങ്ങുന്നത് മൃഗങ്ങളിൽ ജീവിച്ച ഞാനെങ്ങനെ മനുഷ്യരിൽ എത്തി എന്ന് നിങ്ങൾക്ക് അറിയണ്ടേ ?കാട്ടുപന്നിയുടെ വയറുകീറി കുടലുകൾ പുറത്തെടുത്ത കടക്കാരൻ്ടെ കൈകളിലേക്കും പിന്നെ ശ്വാസകോശത്തിലേക്കും ഞാൻ കയറി .അങ്ങനെ അങ്ങനെ ഞാൻ അവിടെ പെറ്റുപെരുകി .ചൈനക്കാരനുമായി അടുത്ത് ഇടപഴകിയ ആളുകളിലേക്ക് ഞാൻ പടർന്നു .ചൈനക്കാരനെ ചികിത്സിച്ച ഡോക്ടറുടെ കൈകളിലേക്കും ഞാൻ കയറി. തുടർന്ന് എല്ലാവരിലേക്കും എത്തി .ശവശരീരങ്ങൾ കുന്നുകൂടി .രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് ഞാൻ പടർന്നു. ഞാനാരാണെന്നും എനിക്കുള്ള പ്രതിവിധി എന്താണെന്നും അറിയാൻ ഗവേഷകർ തലപുകഞ്ഞാലോചിച്ചു.

അവസാനം എന്നെ ശാസ്ത്രലോകം തിരിച്ചറിഞ്ഞു “.നോവൽ കൊറോണ വൈറസ് ".ഇതിനിടയിൽ ശാസ്ത്രലോകം എനിക്ക് കോവിഡ്- 19 എന്ന് പേരിട്ടു .ലോകരാജ്യങ്ങളിൽ പറന്നു നടന്ന ഞാൻ നമ്മുടെ കൊച്ചു കേരളത്തിലും എത്തി. കൊച്ചു കുഞ്ഞുങ്ങളിലും പ്രായമായവരിലും ഞാൻ വളരെയേറെ അപകടകാരിയാണ് .നിങ്ങളുടെ വിരലുകളിലൂടെ ആണ് ഞാൻ എളുപ്പം നിങ്ങളിലേക്ക് എത്തുന്നത്.എന്നാൽ ഇന്ന് നിങ്ങളെന്നെ നശിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തി .കൈകൾ സോപ്പിട്ട് ഇടയ്ക്കിടയ്ക്ക് കഴുകിയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഞാൻ പുറത്തുവരാതിരിക്കാൻ മാസ്ക് ധരിച്ചും നിങ്ങളെന്നെ പ്രതിരോധിച്ചു .വീടുകൾക്കുള്ളിൽ ഇരുന്നു ഞാൻ പെരുകുന്നതിനുള്ള സാഹചര്യവും നിങ്ങൾ ഇല്ലാതാക്കി. പിന്നെ നിങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചു. പനി ,ചുമ ,തുമ്മൽ എന്നീ രോഗ ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരോട് അടുത്ത് ഇടപഴകാതിരിക്കുക. ഗവൺമെൻറ് ആരോഗ്യവകുപ്പും പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും വേണ്ട മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ ഞാൻ നിങ്ങളെ വിട്ടു പോവുക തന്നെ ചെയ്യും. നിങ്ങൾ എടുക്കുന്ന മുൻകരുതലുകൾ ആണ് നിങ്ങൾ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്നത്.

ഷാരോൺ വി.എസ്.
4 B ജി എൽ പി എസ് കരുവായിൽ ഭാഗം,,
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം