ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/അക്ഷരവൃക്ഷം/കോവി‍ഡ് 19- പ്രതിരോധം

കോവി‍ഡ് 19- പ്രതിരോധം

ഇന്നേവരെ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ മഹാവ്യാധി,വികസിത രാജ്യങ്ങളെ മുഴുവൻ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് കീഴടക്കിയ ഭീകര വൈറസ്,ആഗോളതലത്തിൽ ആരോഗ്യ-സാമ്പത്തിക തകർച്ചയ്ക്ക് കാരണക്കാരൻ.നമ്മൾ ഓരോരുത്തരും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയുടെ പേര് കൊറോണ അഥവാ കോവിഡ് 19.വളരെ ചുരുങ്ങിയ മാസങ്ങൾകൊണ്ട് ഈ മഹാമാരിയുടെ ഭീകരത ലോകം മുഴുവൻ കണ്ടു കഴിഞ്ഞു. വൈറസിൻെറ പ്രഭവകേന്ദ്രമായ ചൈനയിൽ നിന്ന് തുടങ്ങി ഇപ്പോൾ നിരവധി രാജ്യങ്ങളിൽ കൊറോണ മരണസംഖ്യ അനുനിമിഷം ഉയരുകയാണ്.നിലവിൽ ഈ കൊറോണയ്ക്ക് എതിരെയള്ള പ്രതിരോധ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല എന്നതാണ് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാത്രമേ പകരുകയുള്ളൂ എന്നാണ് നിലവിലുള്ള പഠനങ്ങൾ തെളിയിക്കുന്നത്.അതിനാൽ രോഗിയുമായി പരസ്പരം സമ്പർക്കം ഒഴിവാക്കുക മാത്രമാണ് ഇതിൻെറയൊക്കെ പ്രതിരോധമാ‍ർഗം. സമൂഹവ്യാപനത്തിനുള്ള അവസരം തടയുന്നതിലൂടെ വൈറസിൻെറ പകർച്ച കുറയ്ക്കാൻ സാധിക്കും.കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക,പൊതുസ്ഥലങ്ങളിലെ സമ്പർക്കത്തിനുശേഷം ഹാൻറ് സാനിറ്റൈസർ കൊണ്ട് കൈകൾ വൃത്തിയാക്കുക,വ്യക്തി ശുചിത്വം,പരിസര ശുചിത്വം പാലിക്കുക.

നന്ദിനി ആർ
4 ജി.എൽ .പി.എസ്,ഒറ്റപ്പുന്ന,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം