ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/വീട്ടിലെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലെ കൊറോണക്കാലം

വീട്ടിലെ കൊറോണക്കാലം വല്ലാത്ത ബുദ്ധിമുട്ടുള്ള കാലമായിരുന്നു. എന്റെ കൂടെ കളിക്കാൻ കൂട്ടുകാർ ആരുമില്ലായിരുന്നു. സങ്കടത്തോടെ ഞാൻ ഒറ്റക്കിരുന്ന് കളിക്കുമായിരുന്നു. അപ്പോഴാണ് ഒരു ദിവസം കറുമ്പിപ്പൂച്ച വീട്ടിൽ വന്നത്. അവൾക്ക് വിശന്നിട്ടു കരഞ്ഞു. ഞാൻ കറുമ്പിക്ക് ആഹാരം കൊടുത്തു. അവൾ എന്റെ കൂട്ടുകാരിയായി മാറി. ഞങ്ങൾ ബോൾ തട്ടിക്കളിക്കും. കറുമ്പി ഇപ്പോൾ എന്റെ ഉറ്റ ചങ്ങാതിയാണ്. ഇപ്പോൾ ഞാൻ വീട്ടിൽ സന്തോഷത്തോടെ ഇരിക്കുന്നു. കൊറോണക്കാലം കഴിഞ്ഞ് സ്കൂൾ തുറക്കുന്നതും കാത്ത്. സ്കൂളിലെ എന്റെ കൂട്ടുകാരോടൊപ്പം പഠിക്കാനും കളിക്കാനും കഥകൾ പറയാനും പാടാനും വഴക്കിടാനും.കറുമ്പിയുടെ വിശേഷങ്ങൾ പറയാനും ഞാൻ കാത്തിരിക്കുന്നു.

Anjana
11 A ഗവ. എൽ പി എസ് ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം