ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/തെരുവിലെ പട്ടിക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
തെരുവിലെ പട്ടിക്കുട്ടി

ഞാൻ കിച്ചു എന്ന ചെറിയ പട്ടിക്കുട്ടിയാണ്. എന്നെ എന്റെ അമ്മ ചെറുപ്പത്തിൽ ഇട്ടിട്ടു പോയി. ഞാനിപ്പോൾ തെരുവിലാണ് താമസിക്കുന്നത് ശാസ്തമംഗലം എൽ പി സ്കൂളിനടുത്തുള്ള അമ്പലത്തിന്റെ അരികിൽ ഉള്ള ഒരു മരച്ചുവട്ടിൽ ആയിരുന്നു രാത്രികാലങ്ങളിൽ ഞാൻ ഉറങ്ങിയിരുന്നത്. എനിക്ക് ആ സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം ക്ലാസ്സ്‌ വരെയുള്ള നിരവധി കൂട്ടുകാർ ഉണ്ടായിരുന്നു. ഉച്ചക്ക് എല്ലാവരും കഴിച്ചിട്ട് ബാക്കിയുള്ള ഭക്ഷണമൊക്കെ ഞാനായിരുന്നു കഴിക്കുന്നത്. എന്നാൽ ഇപ്പോൾ എനിക്ക് വിശക്കുന്നു. ഞാൻ പട്ടിണി കൊണ്ട് കരയുകയാണ്. സ്കൂളിലെ കൂട്ടുകാരെ ആരെയും കാണുന്നില്ല അമ്പലത്തിലും ആരും ഇല്ലാ എവിടെ പോയി എല്ലാവരും റോഡിൽ ആണേൽ ഒരു വണ്ടി പോലും ഇല്ല ആകെയുള്ളത് കുറച്ചു പോലീസുകാരും ആരോഗ്യ് പ്രവത്തകരും മാത്രം എല്ലാവരും മുഖം മൂടി വെച്ചിരിക്കുന്നു എനിക്കാണേൽ പേടിയാകുന്നു എന്റെ സ്കൂളിലെ കൂട്ടുകാരും മറ്റുള്ളവരും ആരുമില്ല അവരെല്ലാം പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കണമെന്ന് മുഖ്യമന്ത്രിയും ആരോഗ്യ് മന്ത്രിയുമൊക്കെ പറഞ്ഞിട്ടുണ്ട് നാട്ടിൽ ഏതോ മഹാമാരി വന്നിരിക്കുന്നു കോറോണയോ മറ്റോ.... ഞാൻ എവിടെ പോകും എനിക്ക് വീടും കൂടുമൊന്നും ഇല്ലാലോ ഞാൻ അങ്ങനെ നടന്നു പോയപ്പോൾ പെട്ടന്ന് ഒരു പോലീസ് വണ്ടിയും ബൈക്കിൽ കുറച്ചു ചേട്ടന്മാരും വന്നിട്ട് എന്നോട് ചോദിച്ചു എന്താ പട്ടിക്കുട്ടി നിന്റെ പേര് ഞാൻ കിച്ചു എന്നു പറഞ്ഞു പിന്നീട് നീ ഭക്ഷണം വല്ലതും കഴിച്ചോ ഇല്ല ഇതാ നിനക്കുള്ള ഭക്ഷണം എനിക്ക് സന്തോഷം സഹിക്കാൻ പറ്റിയില്ല ഞാൻ അവരെ കെട്ടിപിടിക്കാൻ പോയി അപ്പോൾ അവർ എന്നെ തടഞ്ഞു എന്നിട്ട് പറഞ്ഞു സാമൂഹിക അകലം പാലിക്കുക എന്ന് നിന്നെ പോലെ തെരുവിൽ കഴിയുന്നവർക്കും അനാഥർക്കും എല്ലാം ഭക്ഷണം നൽകാൻ മുഖ്യമന്ത്രി പറഞ്ഞു. അതിനായ് ഞങ്ങൾ സമൂഹ അടുക്കളകൾ ഉണ്ടാക്കിയിട്ടുണ്ട് നിനക്കും ഇനി മുതൽ ഈ മഹാമാരി പോകും വരെ ഞങ്ങൾ ഭക്ഷണം തരാം ഇതും പറഞ്ഞു അവർ പോയി ഞാനിപ്പോൾ തെരുവിലാണ് എന്ന തോന്നൽ പോലും എനിക്കില്ല എന്നെ സംരക്ഷിക്കുന്ന ഒരു സർക്കാർ ഇവിടെയുണ്ട് എന്റെ സ്കൂളിലെ കൂട്ടുകാർ വരുന്നതും കാത്തു ജാഗ്രതയോടെ ഇരിക്കുകയാണ് ഞാൻ എല്ലാ കൂട്ടുകാരും മാസ്ക് ധരിക്കണം നമുക്കിനി സ്കൂൾ തുറക്കുമ്പോൾ കാണാം ബൈ ബൈ....

JOEL TIJIN MATHEW
1B ഗവ. എൽ പി എസ് ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ