ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ശുചിത്വം - നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം - നമ്മുടെ കടമ


മാനുഷിക ആരോഗ്യത്തിന് അത്യാവശ്യമാണ് ശുചിത്വം.അസുഖത്തിൽ നിന്നും കൊതുക്, ഈച്ച തുടങ്ങിയ അസുഖങ്ങൾ പകർത്തുന്ന പ്രാണികളിൽ നിന്നും മുക്തി നേടാൻ ശുചിത്വം നമ്മളെ സഹായിക്കും. ശുചിത്വം പ്രധാനമായി മൂന്നു തരത്തിലുണ്ട്. 1) വ്യക്തി ശുചിത്വം 2)പരിസര ശുചിത്വം 3) സാമൂഹിക ശുചിത്വം ഇവയാണ്.

  • വ്യക്തി ശുചിത്വം- നമ്മൾ മലയാളികൾ വ്യക്തി ശുചിത്വത്തിൻ്റെ കാര്യത്തിൽ മുൻപന്തിയിലാണ്. പക്ഷെ കോവിഡ് - 19 എന്ന രോഗം പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നാം കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. 1. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

2. മാസ്ക് ധരിക്കുക. 3. സാമൂഹിക അകലം കൃത്യമായി പാലിക്കുക. 4. ഹസ്തദാനം ഒഴിവാക്കുക.ഈ പറഞ്ഞ കാര്യങ്ങൾ നാം ശുചിത്വ ശീലങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ് .

  • പരിസര ശുചിത്വം -
പരിസരം വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് പല പകർച്ചവ്യാധികളെയും തടയാം. ചിക്കൻ ഗുനിയ , ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ കൊതുകിലൂടെ പകരുന്നതാണ്. നമ്മൾ പരിസരം  വൃത്തിയാക്കിയാൽ കൊതുകിനെ ഒരു പരിധി വരെ തടയാൻ പറ്റും.
  • സാമൂഹിക ശുചിത്വം.

വ്യക്തി ശുചിത്വം, പരിസര ശുചിത്വം ഇവയെപ്പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സാമൂഹിക ശുചിത്വം. നമുക്ക് സാമൂഹിക ശുചിത്വം കുറവാണ്.പൊതുസ്ഥലത്ത് തുപ്പുക, മാലിന്യങ്ങൾ വലിച്ചെറിയുക തുടങ്ങിയ ശീലങ്ങൾ നാം മാറ്റിയെടുക്കണം. എങ്കിൽ മാത്രമേ നമുക്ക് പകർച്ചവ്യാധികളിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാൻ കഴിയൂ.

   മരുന്നുകൾക്കെല്ലാം ഉപരിയായി വ്യക്തിയുടെയും ,സാമൂഹത്തിൻ്റെയും ശുചിത്വ പാലനത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കാൻ കഴിയും.



ശ്രീ പാർവ്വതി .ആർ
3D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം