ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതി യെ നോവിക്കാതെ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിക്കാം പ്രകൃതിയെ നോവിക്കാതെ
എന്താണ്  പരിസ്ഥിതി?  ഭാരതീയ  ചിന്തകൾ  പ്രപഞ്ചത്തെ  സമീകൃത ഘടനയായി കണ്ടു. പരിസ്ഥിതിയിൽ  വരുന്ന കൃമീകൃതമല്ലാത്ത  മാറ്റം ജീവിതത്തെ  ദുരിതമയമാക്കുന്നു.  പരിസ്ഥിതി  സംരക്ഷണം മനുഷ്യന് പരിസ്ഥിതിയോടുള്ള  ഉത്തരവാദിത്വം  മാത്രമല്ല. മനുഷ്യനോടും സഹജീവികളോടും കൂടിയുള്ള  ഉത്തരവാദിത്വമാണ്. മനുഷ്യകുലം  ഇല്ലെങ്കിലും  നമ്മുടെ  ഭൂമിയും  പരിസ്ഥിതിയും  നിലനിൽക്കും. എന്നാൽ  ഭൂമിയില്ലാതെ  നമുക്ക് വാസസ്ഥലമില്ല  എന്ന് നാം  ഓർക്കണം. പരസ്പരാശ്രയത്തിലൂടെയാണ്  സസ്യവർഗവും  ജൈവവർഗവും പുലരുന്നത്. ഒരു  സസ്യത്തിന്റെ  നിലനിൽപ്പിനായി  മറ്റു സസ്യങ്ങളും ജീവികളും  ആവശ്യമാണ്. ഇങ്ങനെ അന്യോനസ്രായത്തിലൂടെ  പുലരുമ്പോൾ  പരിസ്ഥിതിയിൽ  പല   മാറ്റങ്ങളും  ഉണ്ടാകുന്നു. ഈ  മാറ്റം  ഒരു  പ്രതിഭാസമായി  തുടരുകയും മാറ്റങ്ങളിൽ തുടർച്ച  നഷ്ടപ്പെടുകയും  ചെയ്യുമ്പോൾ പരിസ്ഥിതി  തകരാറിലായി  എന്ന് നാം പറയുന്നു. പരിസ്ഥിതിയുടെമേൽ  കയവരിച്ച  ഓരോ വിജയത്തെകുറിച്ചു നാം  അഹങ്കരിയ്ക്കേണ്ടതില്ല. അങ്ങെനെയുള്ള  വിജയത്തിന് പരിസ്ഥിതി  നമ്മളോട്  പകരം ചോദിക്കും. അതാണ് ഇ ന്ന്  നാം  അനുഭവിക്കു ന്നത്. ഒരു  മരമെങ്കിലും  നമുക്ക്  പരിസ്ഥിതിക്കു  തിരിച്ചു  നൽകാം. അതിലൂടെ നാം നമ്മെ  തന്നെയാണ്  രക്ഷിക്കുന്നത്.  നമുക്ക്  ഭക്ഷണവും പാർപ്പിടവും  ശുദ്ധവായുവും  ദാഹജലവും  തരുന്ന പരിസ്ഥിതിയെ  സംരക്ഷിക്കാൻ നമുക്ക്   മുന്നിട്ടു ഇറങ്ങാനുള്ള  അവസരമാണിത്. നമുക്ക്  സമൂഹ  അകലം  പാലിച്ചു  മുന്നേറാം. പ്രക്ർതിയിലെ തണുപ്പും  കാറ്റും  ചൂടും  ഏൽക്കാതെയും അതുൾക്കൊള്ളാതെയുംമനുഷ്യന് പുലരാനാവില്ല.  എന്നാൽ  ആധുനിക മനുഷ്യൻ  പ്രക്ർതിയെ  വരുതിയിലാക്കി  എന്നു  അവകാശപ്പെട്ടു. പ്രക്ർതിയിലെ  ചൂടിൽ  നിന്ന്  രക്ഷപ്പെടാൻ  തണുപ്പും തണുപ്പിൽ നിന്നുള്ള  മോചനത്തിനായി  ചൂടും  കൃത്രിമമായി  ഉണ്ടാക്കി. അണകെട്ടി  വെള്ളം  നിർത്തുകയും അപ്പാർട്‌മെന്റുകൾ  ഉയർത്തി പ്രകൃതിക്കു  ദുരിതം  സൃഷ്ടിക്കുകയും  വനം  വെട്ടി  നശിപ്പിക്കുകയും  ചെയ്യുമ്പോൾ  പരിസ്തിയിൽ  പല  മാറ്റങ്ങളും ഉണ്ടാകുന്നു.  സുനാമിപോലുള്ള  വെള്ളപ്പൊക്കവും  മലയിടിച്ചിലും കോവിഡ്  പോലുള്ള  പകർച്ചവ്യാധിയും ഇതുമൂലം അഭിമുഖികരിക്കേണ്ടിവരുന്നു ഇനിയെങ്കിലും  നമുക്ക്  നമ്മുടെ പ്രക്ർതിയെ  സംരക്ഷിക്കാം. നമ്മുടെ നദികൾ  നിറഞ്ഞൊഴുകട്ടെ  നമ്മുടെ വയലുകൾ പച്ചപ്പുകൾ നിറയട്ടെ. നേരിട്ട  നഷ്ടങ്ങളിൽ നിന്ന്  നാം  നല്ലൊരു  പാഠം  ഉൾക്കൊള്ളേണ്ടിയിരിക്കുന്നു മുറിച്ചുമാറ്റിയ മരങ്ങൾക്കു  പകരം നമുക്ക്  പുതിയ  മരങ്ങൾ  നടാം. മലിനമാക്കപ്പെട്ട  നദികളും  തടാകങ്ങളും നിർമലിനമാക്കാൻ  സാധിക്കണം. പൂർണമായി  നശിച്ചുപോയി  എന്ന് കരുതുന്ന സസ്യങ്ങളെയും ജീവികളെയും നാട്ടിലെവിടെയെങ്കിലും  കണ്ടെത്തി സംരക്ഷിക്കണം. വരും തലമുറക്കായി  നമുക്ക്  നമ്മുടെ  പരിസ്ഥിതിയെ  സംരക്ഷിക്കാം. 





ഇമ സന്തോഷ്‌
3 D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം