ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണയെ കുറിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ കുറിച്ച്
 കൊറോണ വൈറസ് രോഗം കോവിഡ് 19 എന്നാണ് അറിയപ്പെടുന്നത്. കൊറോണ എന്ന വാക്കിന്റെ അർഥം കിരീടം എന്നാണ്. ഈ വൈറസിന്ടെ  രൂപം കിരീടത്തോട് സാദൃശ്യമുള്ളത് കൊണ്ടാണ് കൊറോണ എന്ന് പേര് വന്നത്. ചൈനയിലാണ് ഈ രോഗം ആദ്യമായ് കണ്ടെത്തി യത്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി ഈ രോഗം വന്നത്. ഇതു അവിടെ അതിവേഗം പടർന്നു പിടിച്ചു. ഇപ്പോൾ ഏകദേശം 200ഓളം രാജ്യങ്ങളിൽ ഇത് വ്യാപിച്ചു കഴിഞ്ഞു. ഇന്ത്യ യിലും മിക്ക സംസ്ഥാനങ്ങളിലും ഈ രോഗം സ്ഥിരീകരിച്ചു. പുറം രാജ്യങ്ങളിൽ നിന്നും വന്നവരിലൂടെ ആണ് ഇന്ത്യ യിൽ രോഗം പിടിപെട്ടത്. 
            കൊറോണ വൈറസ് ബാധിച്ചവരിൽ പനി, ജലദോഷം, തൊണ്ട വേദന, തുമ്മൽ, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു. രോഗബാധ ഏൽക്കാതിരിക്കാൻ മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക., കൂട്ടം കൂടാതിരിക്കുക, പനി  ചുമ ഉള്ളവരുടെ അടുത്ത് ദൂരം പാലിക്കുക., പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക, തിരിച്ചു വരുമ്പോൾ കയ്യും കാലും മുഖവും സോപ്പിട്ടു കഴുകുക, ചുമക്കുമ്പോഴും  തുമ്മുമ്പോഴും  തൂവാല കൊണ്ട് മുഖം മറയ്ക്കുക. ഇത്രയും കാര്യങ്ങൾ ശ്രെദ്ധിച്ചാൽ രോഗവ്യാപനം തടയാം
സൂര്യനാരായണൻ
3 E ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം