ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/കോവിഡ്-19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19 എന്ന മഹാമാരി

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ളസസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ . ഇവ ശ്വാസനാളിയെയാണ് ബാധിക്കുന്നത്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പീരിയഡ് എന്നറിയപ്പെടുന്നത്. ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുളളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യുന്നു. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുകയോ അയാൾക്ക് ഹസ്തദാനം നൽകുമ്പോഴോ രോഗം മറ്റൊരാളിലേക്ക് പടരാം . ഇതിൽ നിന്നും നമുക്ക് നാടിനെ രക്ഷിക്കാം ആരോഗ്യം സംരക്ഷിക്കാൻ നമുക്ക് ഒരുമിക്കാം ...... സാമൂഹ്യ അകലം പാലിക്കാം. വ്യക്തിശുചിത്വം പാലിക്കാം........ ഹസ്തദാനം ഒഴിവാക്കാം ....... വീട്ടിലിരുന്ന് നാടിനു വേണ്ടി പ്രാർത്ഥിക്കാം........

അർച്ചന എസ്.എ
3 B ദവ.എൽ.പി.എസ്.വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം