ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ചൈനയിൽ വുഹാനിൽ നിന്നാദ്യത്തെ കൊറോണയായ്
രോഗമാ പടരുന്നു ലോകമെമ്പാടുമായി
ചെമ്മീൻ വിൽപനക്കാരിയിൽ തുടങ്ങിയാ രോഗം
പടർന്നു പന്തലിച്ചു കൊച്ചു കേരളത്തിലും
പുറത്തിറങ്ങാൻ വയ്യ ലോക്ക്ഡൗണായ് രാജ്യമാകെ
വീട്ടിലിരുന്നു നമ്മൾ മടുത്തു മടുത്തുപോയി
ഭക്ഷണം കിട്ടാതെ അലഞ്ഞു ജനങ്ങളൊക്കെ
അപ്പോഴാ വന്നു സർക്കാരിന്റെ ഓരോ പദ്ധതി
റേഷൻകട വഴി എല്ലാർക്കും സൗജന്യ അരി
ലഭ്യമാക്കി നമ്മുടെ കേരള ഗവൺമെന്റും
ലോക്ക്ഡൗൺ ലംഘിച്ച് വീടിന് പുറത്തിറങ്ങിയാൽ
പിടികൂടും പോലീസും പിഴയും കൊടുക്കേണം
നമ്മുടെ രക്ഷക്കായി വീടുകളിൽ പോകാതെ
സേവനം ചെയ്യുന്നു ഡോക്ടേഴ്സും നഴ്സുമാരും
സന്നദ്ധ സേവനത്തിനായിറങ്ങുന്നു ആരോഗ്യ
സാമുഹ്യ പ്രവർത്തകരായുള്ളോരുമെല്ലാം
ലോക്ക്ഡൗണിൽ വീട്ടിലിരിക്കും സുഹൃത്തുക്കളെ നിങ്ങൾക്ക്
ഞങ്ങൾ തരുന്നു കൊച്ചുപദേശങ്ങളും
രണ്ടു നേരം കുളിക്കേണം കൂട്ടുകാരേ നിങ്ങൾ
ശുചിത്വം പാലിക്കേണം കൊറോണക്കാലത്തിലും
രണ്ടു കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകേണം
പുറത്തിറങ്ങുമ്പോൾ മാസ്കുമുപയോഗിക്കേണം
പുറത്തുപോയി കൂട്ടുകാരുമായി കളിക്കാതെ
വീട്ടിലിരുന്നു പുസ്തകങ്ങൾ വായിച്ചീടേണം
കേട്ടില്ലേ കൂട്ടുകാരേ ഓരോരോ മരണങ്ങൾ
സമ്പർക്കത്തിലൂടെയും സ്പർശനത്തിലൂടെയും
പാലിക്കേണം കൂട്ടരേ ഈ ഉപദേശങ്ങളും
പ്രാർത്ഥിക്കേണം കൂട്ടരേ നമ്മുടെ ലോകത്തിനായി.
 

മുജമ്മില സൽമാന പി
4 A ഗവ.എൽ.പി.എസ്.വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം