ഗവ. എൽ പി എസ് മഞ്ചാൻപാറ/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്
നല്ലൊരു നാളേയ്ക്കായ്
കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നു. അതിന്റെ കാരണം അത്രയും മനോഹരമായിരുന്നു നമ്മുടെ നാട്. എന്നാൽ ഇന്ന് നമ്മുടെ നാടിന്റെ അവസ്ഥ വളരെ ശോചനീയമാണ്. എവിടെ നോക്കിയാലും മാലിന്യക്കൂമ്പാരങ്ങൾ മാത്രം. അതിൽ നിന്നും ഉത്ഭവിക്കുന്ന മാരകമായ അണുക്കൾ നമ്മുടെ നാടിന് ആപത്താണെന്ന് ആരും തിരിച്ചറിയുന്നില്ല. അതിനാൽ ഇന്ന് നമ്മൾ എല്ലാവരും മാരക രോഗങ്ങളുടെ പിടിയിലാണ്. കോളറ, എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ ഇവയാണ് സുന്ദരമായ നമ്മുടെ നാടിനെ നമ്മൾ മാലിന്യക്കൂമ്പാരങ്ങൾ ആക്കിയപ്പോൾ നമുക്ക് കിട്ടിയ സമ്മാനങ്ങൾ. ഈ സമ്മാനങ്ങൾ നമുക്ക് ഇനി വേണ്ട. അതിനാൽ നമുക്ക് ഒത്തു ചേരാം, കൈ കോർക്കാം, ശുചിത്വമുള്ള പകർച്ച വ്യാധികൾ ഇല്ലാത്ത നല്ലൊരു സുന്ദര നാളേയ്ക്കായ്........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം