ഗവ. എൽ പി എസ് മണലകം/അക്ഷരവൃക്ഷം/കുട്ടനും കാക്കകളും

Schoolwiki സംരംഭത്തിൽ നിന്ന്


കുട്ടനും കാക്കകളും


കുട്ടന്റെ വീടിനു മുന്നിലുള്ള കണിക്കൊന്നയിലാണ് ഇക്കുക്കാക്കയും മിക്കുക്കാക്കയും താമസിച്ചിരുന്നത് .വീടിന്റെ പരി സരത്തുള്ള മാലിന്യങ്ങൾ കൊത്തിത്തിന്നും കുട്ടൻ കൊടുക്കുന്നതു കഴിച്ചും അവർ സന്തോഷത്തോടെ കഴിയുകയായിരുന്നു .അന്നും പതിവുപോലെഇ ക്കുവും മിക്കുവുംകാലത്തുണർന്നു . തലേദിവസം പട്ടണത്തിൽ പോയ തിന്റെക്ഷീണം രണ്ടു പേർക്കും ഉണ്ടായിരുന്നു 'അവർ മെല്ലെ പരിസരം ചുറ്റാൻ ഇറങ്ങി .ചുറ്റുപാടും ഒരു മാലിന്യവും ഇല്ലല്ലോ മിക്കു പറഞ്ഞു.അതാ നോക്ക് മണ്ണ് മുഴുവൻ കിളച്ച്‌ മറിച്ച് എന്തൊക്കെയോ നട്ടിട്ടുമുണ്ട്.' ഇന്നലെ നമ്മൾ പട്ടണത്തിൽ പോയപ്പോൾ കൊറോണ എന്ന മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോ ഗത്തെക്കുറിച്ചു പറയുന്നതു കേട്ടില്ലേ 'ഇ ക്കു പറഞ്ഞു,എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണമെന്നും സോപ്പ് ഉപയോഗിച്ച് എ പ്പോഴും കൈ കഴുകണമെന്നും പറയുന്നുണ്ടായിരുന്നു . ഇതുകേട്ടുമിക്കു വയറ്റിൽ തടവിക്കൊണ്ട് പറഞ്ഞു,വ്യക്തിശുചിത്വത്തോടൊപ്പം പരി സര ശുചിത്വവും വേണമെന്നും പറഞ്ഞു,അതാണ് ചുറ്റും പച്ചക്കറി കൾ നട്ടു വൃത്തിയാക്കിയിട്ടുള്ളത്.

ഹായ് കുട്ടൻ വരുന്നു , മിക്കുആശ്വാസത്തോടെ പറഞ്ഞു . പതിവുപോലെ കുട്ടൻ പ്രഭാതഭക്ഷണവുമായി വന്നു .ഇക്കുവിനും മിക്കുവിനും കൊടുക്കാനുള്ള ദോശ ഇട്ടുകൊടുത്തുകൊണ്ടു പറഞ്ഞു ,എനിക്കിനി കുറെ ദിവസത്തേക്ക് സ്‌കൂളിലൊന്നും പോണ്ട അതുകൊണ്ടാണ് താമസിച്ചു ണർ ന്നത് .

ഇക്കുവും മിക്കുവും കുട്ടൻ കൊടുത്ത ദോശയും കഴിച്ചുകൊണ്ട് അടുത്ത മാവിൻ കൊമ്പിലേക്കു പറന്നു പോയി .നാട്ടിൽ പടർന്നു പിടിച്ച രോ ഗത്തെക്കുറിച്ച് അവർ പറഞ്ഞുകൊണ്ടിരുന്നു . അല്പ സമയം കഴിഞ്ഞു കുട്ടൻ സൈ ക്കി ളു മായി റോഡിലേക്ക് പോയി .കുറേ സമയം കഴിഞ്ഞപ്പോൾ കൈയ്യും കാലും നിറയെ അഴുക്കും പൊടിയുമായി കുട്ടൻ വിഷമത്തോടെ സൈക്കിളില്ലാതെ നടന്നു വരുന്നു .പോലീസു കാർ വഴക്കു പറഞ്ഞിട്ട് സൈ ക്കി ളും പിടിച്ചെടുത്തുവെന്നു മാവിന്ചുവട്ടിൽ നിന്ന അമ്മയോട് പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് പോകാനൊരുങ്ങി .

സോപ്പുപയോഗിച്ചു കൈയും കാലും കഴുകാൻ അമ്മപറഞ്ഞിട്ടും കുട്ടൻ കേൾക്കുന്നില്ല. ലോകംമുഴുവൻ പടർന്നുപിടിച്ചിരിക്കുന്ന മഹാമാരിയെക്കുറിച്ചും അത് വ്യാപിക്കുന്ന രീ തിയെക്കുറിച്ചും എല്ലാം 'അമ്മ വിശദമായി പറഞ്ഞിട്ടും കുട്ടൻ കഴുകാൻ കൂട്ടാക്കിയില്ല . രോഗത്തക്കുറിച്ചു കൂടുതൽ മനസ്സിലാക്കിയ ഇക്കു വും മിക്കുവും തങ്ങളു ടെ പ്രിയപ്പെട്ട കുട്ടനെ തടയാൻ തീരുമാനിച്ചു .രണ്ടു പേരും പറ ന്നുപൊങ്ങി ,കാഷ്‌ഠിച്ചുകൊണ്ട് കുട്ടന്റെ തലയ്ക്കു മീതെ പറന്നുപോയി .അത് കൈയിലും ദേഹത്തും വീണത് കണ്ടു കുട്ടന് ദേഷ്യവും സങ്കടവും വന്നു .കുട്ടൻ ഓടിച്ചെന്ന് കൈയുംകാലും ദേഹവുമെല്ലാം സോപ്പിട്ടു കഴുകി .'അമ്മ ചിരി ച്ചുകൊണ്ടു കുട്ടനെ നോക്കി കണിക്കൊന്നയിലിരിക്കുന്ന കാക്കകളെ സ്നേഹത്തോ ടെ നോക്കിക്കൊണ്ടു കുട്ടനോട് പറഞ്ഞു,ഞാൻ എത്ര പറഞ്ഞാലും നീ കേൾക്കില്ലല്ലോ ,കാക്കകൾ വിചാരിച്ചതുകൊണ്ട് ഇപ്പോൾ നീ സോപ്പിട്ടു കഴുകി .ഇനി ഞാ ൻ എന്നും കൈകാലുകൾ സോപ്പിട്ടു വൃ ത്തിയാക്കും ,കൊറോണയെ തുരത്തും തീർച്ച ,കുട്ടൻ ഇങ്ങനെ പറഞ്ഞുകൊണ്ട് കൂട്ടുകാരുടെ മരക്കൊമ്പിലേക്കു നോക്കി.നല്ല ശുചിത്വശീലങ്ങൾ ഇനി മുതൽ പാലിക്കുമെന്ന കുട്ടന്റെവാക്കുകൾ കേട്ടു ഇ ക്കു വും മി ക്കുവും സന്തോഷത്തോടെ കാ ...........കാ ...........കാ ..........പാടിക്കൊണ്ട് പറന്നു കളി ച്ചു .



അൽ അമീൻ
4 എ ഗവ. എൽ പി എസ് മണലകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ