ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/മുത്തശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശി

എന്നും സ്കൂളിൽ പോകുന്ന വഴിയിൽ നാസറിക്കയുടെ കടയ്ക് മുന്നിൽ ഒരു മുത്തശ്ശി വലിയ ഒരു തുണിക്കെട്ടും താങ്ങി കെെയ്യും നീട്ടി വല്ലതും താ മക്കളേ ....വിശന്നിട്ടു വയ്യ...എന്നുപറഞ്ഞ് ഓരോരുത്തരോടും ചോദിയ്ക്കും...മക്കളൊക്കെ കോടിശ്വരൻമാരാ...എന്നിട്ട്..മക്കളെ നാണം കെടുത്താൻ ഇറങ്ങീരിയ്കുന്നു തള്ള....എല്ലാരും ആട്ടി ഓടിയ്കും...പാവം മുത്തശ്ശി...ക്ലാസിൽ ടീച്ചർ ആരോരുമില്ലാത്തവരെ നമ്മൾ സഹായിയ്കണം... ആരേലും ഉണ്ടോ...എന്നു ചോദിച്ചപ്പോൾ ഞാൻ മുത്തശ്ശിയെ പറ്റി പറഞ്ഞു...ടീച്ചർ സ്കുളിൽ നിന്ന് കുറച്ച് ചോറും കറികളും പൊതിഞ്ഞു തന്നമോൻ തിരിച്ചു പോകുമ്പോൾ മുത്തശ്ശിയ്ക് കൊടുക്കാൻ പറഞ്ഞു....സന്തോഷത്തോടെ ഞാൻചോറുമായി ഓടി.. നാസറിക്കയുടെ കടയ്ക്ക് മുന്നിൽ ഒരു ആൾക്കൂട്ടം....മുത്തശ്ശി എവിടേ...ആളിന്റെ ഇടയിൽ കൂടി ഞാൻ ഊർന്നു കയറി ... ഒന്നേ നോക്കിയുള്ളു കെെയ്യിൽ ഇരുന്ന ചോറുപൊതി അറിയാതെ തറയിൽ വീണു...ഒട്ടിയ വയറും വായും തുറന്ന് ഈച്ച അരിച്ച് ..മുത്തശ്ശി...ഈശ്വരാ...അല്പം നേരത്തേ എനിയ്ക് എത്താൻ കഴിഞ്ഞെങ്കിൽ ..ഒരു പക്ഷേ എനിയ്ക്.......

അനന്തു മധുസൂദനൻ
4A ഗവ.എൽ.പി.എസ്.പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ