ഗവ. എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/ഒരു നന്മ നിറഞ്ഞ ഗ്രാമത്തിൻെ്റ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നന്മ നിറഞ്ഞ ഗ്രാമത്തിൻെ്റ കഥ

ഒരിടത്ത് ഒരു ഗ്രാമത്തിൽ നന്മയും സ്നേഹവും നിറഞ്ഞ ആളുകൾ താമസിച്ചിരുന്നു. അവർ ആ ഗ്രാമത്തിൽ എന്നും പരസ്പരം സ്നേഹിച്ചും  സഹായിച്ചുമാണ് ജീവിച്ചിരുന്നത്. ഒരു ദിവസംമറ്റൊരുഗ്രാമത്തിൽ നിന്നു വന്ന കുറച്ചു ആളുകൾ ഈ ഗ്രാമത്തിലെ മരങ്ങൾ മുറിച്ചു മാറ്റുവാൻ ശ്രമിച്ചു.ഗ്രാമത്തിലെ ജനങ്ങൾക്കു ഇതു കണ്ടപ്പോൾ സങ്കടം തോന്നി. ഇങ്ങനെ മരങ്ങളെല്ലാം മുറിച്ചു മാറ്റിയാൽ നമ്മുടെ ഗ്രാമം തന്നെ ഇല്ലാതാകും. ഇവരെ എങ്ങനെയെങ്കിലും തടയണം.അവർ കുറച്ചു പേർ ചേർന്ന് മരങ്ങൾ മുറിച്ചവരുടെ ഗ്രാമത്തിൽ ചെന്ന് അവരുടെ ഗ്രാമത്തലവനെ കണ്ടു സങ്കടം ബോധിപ്പിച്ചു. എന്നീട്ടും ഫല മുണ്ടായില്ല. വീണ്ടും ഒരു ദിവസം ആ ദുഷ്ടൻമാർ വന്ന് കൂടുതൽ മരങ്ങൾ മുറിച്ചു മാറ്റി.ഗ്രാമത്തിലെല്ലാവരും  ദുഃഖിച്ചു.  ജനങ്ങൾ ഒത്തു കൂടി ഒരു തീരുമാനം എടുത്തു. നമുക്കെല്ലാം  ഇനി മരംവെട്ടാൻ വരുന്ന ദുഷ്ടന്മാരെ പിടിച്ചു കെട്ടിയിടാം. ആ ഗ്രാമത്തിലെ നല്ലവരായ ആളുകൾ രാത്രിയും പകലും മാറി മാറി നിന്ന് അവരുടെ ഗ്രാമത്തെ രക്ഷിക്കുവാൻ വേണ്ടി കാവൽ നിന്നു.  ഒരു ദിവസം വീണ്ടും ആ ദുഷ്ടന്മാർ വന്ന് മരം മുറിക്കുവാൻ ശ്രമിച്ചു. കാവൽ നിന്നവർ ഓടി വന്ന് മരം മുറിച്ച എല്ലാവരെയും പിടിച്ചു കെട്ടിയിട്ടു.എന്നിട്ട് അവർക്കൊരു ശിക്ഷയുംകൊടുത്തു. കുറച്ചുമര തൈകളും വിത്തുകളും  കൊടുത്തിട്ട്  മുറിച്ച മരത്തിനു പകരം  നടുവാൻ പറഞ്ഞു. അവർ പറഞ്ഞതു പോലെ ദുഷ്ടന്മാർ അനുസരിച്ചു. ഇനി മേലാൽ ഒരു മരവും  നശിപ്പിക്കരുതെന്ന ഉപദേശവും കൊടുത്ത് നന്മ നിറഞ്ഞ ഗ്രാമത്തിലെ ജനങ്ങൾ  അവരെ വെറുതെ വിട്ടു.


അജയഘോഷ് എ എസ്
4 ഗവ. എൽ പി എസ് പാങ്ങോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ