ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വമുള്ള കുട്ടി
ശുചിത്വമുള്ള കുട്ടി
ഏഴാം ക്ലാസ്സിലെ ലീഡർ ആണ് അശോക്. ക്ലാസ്സിലെ കുട്ടികൾ കൃത്യമായും അസ്സംബ്ലിയിൽ പങ്കെടുക്കണമെന്നും ഇല്ലെങ്കിൽ കഠിന ശിക്ഷ കിട്ടുമെന്നും ടീച്ചർ പറഞ്ഞിരുന്നു . എന്നാൽ അന്ന് ഒരാൾ മാത്രം അസ്സംബ്ലിയിൽ പങ്കെടുത്തില്ല. ആരാ വരാത്തതെന്നു നോക്കിയപ്പോൾ മുരളിയാണെന്നു മനസ്സിലായി . ക്ലാസ് ലീഡർ അശോക് അവന്റെ അടുത്ത് ചെന്ന് അവനെ ശാസിച്ചു. മുരളി മറുപടി പറയാൻ തുടങ്ങിയതും ടീച്ചർ ക്ലാസ്സിൽ വന്നതും ഒരുമിച്ചായിരുന്നു. ആരൊക്കെയാണ് അസ്സംബ്ലിയിൽ പങ്കെടുക്കാത്തതെന്നു ടീച്ചർ തിരക്കി. മുരളി വന്നിട്ടില്ലായിരുന്നുവെന്ന് അശോക് പറഞ്ഞു. ടീച്ചറിന് ദേശ്യം വന്നു. മുരളിയെ ശാസിക്കാൻ തുടങ്ങി. ആ ക്ലാസ്സിൽ നന്നായി പഠിക്കുന്നതും അനുസരണശീലമുള്ളതും മുരളിക്കാണ്. അങ്ങനെ നന്നായി പഠിക്കുന്ന മുരളി അനുസരണക്കേടു കാണിച്ചതിലാണ് ടീച്ചറിന് ദേശ്യം വന്നത്. ടീച്ചർ വഴക്കു പറഞ്ഞത് മുരളിക്ക് വിഷമമായെങ്കിലും അവൻ എന്തുകൊണ്ട് അസ്സംബ്ലിയിൽ പങ്കെടുത്തില്ലയെന്നു വ്യക്തമാക്കി. "ഇന്ന് ഞാൻ ക്ലാസ്സിൽ വന്നപ്പോൾ ക്ലാസ്സാകെ വൃത്തികേടായി കിടന്നു. അപ്പോൾ തന്നെ അസ്സംബ്ലിക്കായി ബെല്ലടിക്കുകയും ചെയ്തു. കുട്ടികളെല്ലാം അസ്സംബ്ലിയിൽ പങ്കെടുക്കാൻ പോയ സമയം ഞാൻ ക്ലാസ് വൃത്തിയാക്കുകയായിരുന്നു. ഞാനും കൂടി പോയിരുന്നുവെങ്കിൽ ക്ലാസ് വൃത്തികേടായി തന്നെ കിടക്കുമായിരുന്നു. അസ്സംബ്ലിയിൽ നാളെയായാലും പങ്കെടുക്കാമല്ലോ എന്ന് കരുതിയാണ് ഞാൻ അങ്ങനെ ചെയ്തത്." ഇത് കേട്ടപ്പോൾ ടീച്ചറിന് അഭിമാനം തോന്നി. മുരളിയെ കണ്ടു പഠിക്കണമെന്ന് ടീച്ചർ മറ്റു കുട്ടികളെ ഉപദേശിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ