ഗവ. എൽ പി എസ് തേക്കട/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.വനനശീകരണം പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് . ഇന്ത്യയിലും കേരളത്തിലും വനപ്രദേശത്തെ വിസ്തൃതി കുറഞ്ഞു വരികയാണ് .വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും വഴി മാത്രമേ ഈ ദുസ്ഥിതി തടയാൻ കഴിയൂ .വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈഓക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു .വെള്ളത്തിനും ,വായുവിനും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുന്നു .ദിനംപ്രതി നിരവധി കാടുകൾ നശിപ്പിക്കപ്പെടുന്നു. ജീവജാലങ്ങൾക്ക് ഇതുമൂലം വാസ സ്ഥലം നഷ്ടമാകുന്നു. അമിതമായ ജല വിനിയോഗവും ,ജലമലിനീകരണവും മൂലം ശുദ്ധജലത്തിലെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യൻ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ജലമലിനീകരണം ,മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ, പുഴയിൽ നിന്നും മണൽ വാരൽ, ഖനനം ,പാടം നികത്തൽ, വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിൽ ഉണ്ട്, എന്നാൽ മനുഷ്യന്റെ അത്യാർത്തിക്കായി ഒന്നും തന്നെ ഭൂമിയിൽ ഇല്ല എന്ന് ഗാന്ധിജി തന്നെ നമ്മോട് പറഞ്ഞിട്ടുണ്ട് ."മനുഷ്യനെ പ്രകൃതിയോട് ഇണക്കി നോക്കുക" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പുതിയ വർഷം ലോക പരിസ്ഥിതി ദിനം കൊണ്ടാടുന്നത് .ഇന്ന് മനുഷ്യനും പ്രകൃതിയും തമ്മിൽ ഉണ്ടായിരുന്ന ഊഷ്മളമായ ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു . ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു.ആ ദിനം നാമോരോരുത്തരും മരങ്ങൾ വെച്ചുപിടിപ്പിക്കാറുണ്ട് .നട്ടുപിടിപ്പിച്ച മരങ്ങളെല്ലാം വളർന്നിരുന്നുവെങ്കിൽ ആമസോണിനേക്കാളും വലിയ കാടായി നമ്മുടെ നാട് മാറുമായിരുന്നു .ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച മഴയും, ഓക്സിജനുമായി അധികകാലം ഈ ഭൂമിയിൽ നമുക്ക് ജീവിക്കാൻ ആവില്ല എന്നത് തീർച്ചയാണ്. അതിനാൽ പ്രകൃതി യുമായി ഇണങ്ങി ചേർന്ന് ജീവിക്കേണ്ട ഉത്തരവാദിത്വം മനുഷ്യരായ നമുക്ക് തന്നെയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത