ഗവ. എൽ പി എസ് തച്ചപ്പള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകത

പലവിധത്തിലുമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകമിന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവപുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ .എല്ലാ രാജ്യങ്ങളും ഇന്ന് വളരെ ഗൗരവപൂർണ്ണമായി പരിസ്ഥിതിപ്രശ്നങ്ങൾ പഠിക്കാനും അതിന്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താനും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മനുഷ്യന്റെ നിലനില്പിനുതന്നെ ഭീഷണിയായി കൊറോണ വൈറസ് പോലുള്ള നിരവധി പ്രതിസന്ധികൾ പ്രതിദിനം വർധിച്ചുവരുന്നുണ്ട്. ഈ ഘട്ടത്തിൽ നമ്മൾ ഓരോരുത്തരും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള മാർഗ്ഗങ്ങൾ കണ്ടെത്തി നടപ്പിൽ വരുത്തേണ്ടത് നമ്മുടെ സാമൂഹിക - ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. നമുക്ക് പ്രകൃതിയിലേക്ക് മടങ്ങാം !

അനാമിക എസ്.ഡി.
3A ഗവ.എൽ.പി.എസ്.,തച്ചപ്പള്ളി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം