ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/വൈറസ് പിടിപ്പെട്ട കാട്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് പിടിപ്പെട്ട കാട്

ഒരിടത്ത് ഒരു കാട്ടിൽ രാജാവായ 'ഗജൻ' സിംഹം ഉണ്ടായിരുന്നു. പ്രജകളായ മറ്റു മൃഗങ്ങളും ഉണ്ടായിരുന്നു.എല്ലാ മൃഗങ്ങളും,പക്ഷികളും വളരെ ഐക്യത്തോടെയാണ് കാട്ടിൽ ജീവിച്ചിരുന്നത്. ഒരിക്കൽ സൂത്രൻ എന്ന കുറുക്കൻ അവൻെറ നാടായ ജഗ്ഗു വനത്തിൽ പോയി.അവിടെ വച്ച് ഒരു ഈനാംപേച്ചിയെ ഭക്ഷണമാക്കി, പക്ഷേ അത് ഒരു അസുഖം ബാധിച്ച ഈനാംപേച്ചിയായിരുന്നു. സൂത്രൻ ഈനാംപേച്ചിയെ ആർത്തിയോടെ ഭക്ഷിച്ചു.അങ്ങനെ സൂത്രന് അസുഖം പിടിപ്പെട്ടു.കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സൂത്രന് പനിയും ചുമയും ജലദോഷവും തൊണ്ടവേദനയും ഉണ്ടായി.പക്ഷേ സൂത്രൻ അതുകാര്യമാക്കിയില്ല അവൻ അവിടെ നിന്നു തിരിച്ചു ഗജൻ രാജാവിൻെറ കാട്ടിലെത്തി.അവിടെ അവൻ ആദ്യം അവൻെറ ഉറ്റ സുഹൃത്തായ ഷേരൂ കടുവയെ കാണാൻ പോയി.ഷേരൂ കടുവ അവനെ കണ്ട ഉടനെ ആലിംഗനം ചെയ്തു.എന്നിട്ട് അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു.എന്നിട്ട് സൂത്രൻ തിരിച്ചു വീട്ടിൽ പോയി.രണ്ടു ദിവസം കഴി‍ഞ്ഞപ്പോൾ ഷേരു കടുവയ്ക്കും അസുഖം വന്നു.അപ്പോഴേയ്ക്കും സൂത്രന് തീരെ വയ്യാണ്ടായി.. അപ്പോൾ സൂത്രൻെറ വീട് വഴി മിട്ടു മുയൽ പോകുകയായിരുന്നു. സൂത്രൻ വയ്യാണ്ട് കിടക്കുന്നത് കണ്ട്, മിട്ടു മുയൽ മൂങ്ങ വൈദ്യനെ വിളിച്ചോണ്ട് വന്നു. മൂങ്ങ വൈദ്യൻ നോക്കിയപ്പോ‍ൾ സൂത്രന് വൈറസ് ബാധിച്ചതാണ് എന്ന് മനസ്സിലായി.അപ്പോൾ അവിടൊരു കാകൻ കാക്ക വന്നു പറഞ്ഞു , വൈദ്യരെ...... ഷേരൂ കടുവയും അവിടെ വയ്യാണ്ട് കിടക്കുകയാണ്.വൈദ്യരും കാകനും കൂടി ഷേരൂവിനെ കാണാൻ പോയി.അവിടെ എത്തിയപ്പോൾ ഷേരൂവിനും അതെ വൈറസ് ബാധിച്ചതാണെന്ന് മനസ്സിലായി.അവിടേയ്ക്ക് മിട്ടു മുയൽ കരഞ്ഞു കൊണ്ട് പറഞ്ഞു. വൈദ്യരെ...... നമ്മുടെ സൂത്രൻ മരിച്ചു.ഇത് പറഞ്ഞ് കഴിഞ്ഞതും മിട്ടുമുയലിനും വയ്യാണ്ടായി. ഇത് കണ്ട് വൈദ്യരും പേടിച്ചു പോയി.വൈദ്യർ ഉ‍ടനെ കാകനോട് പറഞ്ഞു ഇവരുടെ അടുത്ത് ആരും വരാതെയും തൊടാതെയും നോക്കുക.ഇത് പറഞ്ഞിട്ട് വൈദ്യര് ഗജൻ രാജാവിൻെറ അടുത്തേയ്ക്ക് പോയി,രാജാവിനോട് വൈദ്യര് എല്ലാം പറ‍ഞ്ഞു, രാജാവ് ആകെ അസ്വസ്ഥതനായി വൈദ്യരോട് കൂടെ ആലോചിച്ചു. അപ്പോൾ വൈദ്യൻ പറഞ്ഞു.”ഇതൊരു വൈറസ് രോഗമാണ്. ഇത് ചികിത്സിച്ച് മാറ്റാൻ മരുന്നുകൾ ഇല്ല,നമ്മുക്ക് ഇത് മാറാനായി പ്രതിരോധം മാത്രം നടക്കുകയുള്ളൂ.

പ്രതിരോധിക്കാനായി ശുചിത്വം മാണ് അത്യാവശ്യം. “കൈകൾ നന്നായി സോപ്പു ഉപയോഗിച്ച് കഴുകണം, ആരും ആരെയും ശുചിത്വമില്ലാതെ സ്പർശിക്കാൻ പാടില്ല.” കാട്ടിൽ എവിടെയൊക്കെ വൈറസ് പടർന്നിട്ടുണ്ട് എന്ന് അറിയില്ല.അതുകൊണ്ട് എല്ലാപേരും നന്നായി സൂക്ഷിക്കണം.ഇത് പറഞ്ഞ് കഴിഞ്ഞതും കാകൻ അവിടേയ്ക്ക് പറന്നു വന്നു. രാജാവേ.....രാജാവേ.....കാട്ടിൽ ഒരുപാട് പേർക്ക് വയ്യാണ്ടാകുന്നു.എന്ത് ചെയ്യും? അപ്പോൾ രാജാവു പറഞ്ഞു ,കാകാ ..........നീ പോയി എല്ലാ പേരുടെ അടുത്ത് പറയുക...,കാട്ടിൽ ഒരു വൈറസ് പരന്നിട്ട് ഉണ്ട്, എല്ലാപേരും സൂക്ഷിക്കുക ഇതിന് മരുന്നില്ല, ശുചിത്വം പാലിക്കുക, കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക,ആരും വീട് വിട്ട് പുറത്ത് ഇറങ്ങരുത്, എല്ലാപേരും ഒരു മീറ്റർ അകലം പാലിക്കുക.എന്ന് അറിയിക്കുക രാജാവ് പറഞ്ഞു.അങ്ങനെ രാ‍ജാവ് പറഞ്ഞത് കേട്ട് എല്ലാപേരും ശുചിത്വം പാലിക്കുകയും വീടിന് പുറത്ത് ഇറങ്ങാതിരിക്കുകയും ചെയ്തപ്പോൾ കാട്ടിൽ നിന്നും രോഗം പൂർണ്ണമായും മാറി.കാട് രക്ഷപ്പെട്ട

“അതുകൊണ്ട് നമ്മളും എപ്പോഴും ശുചിത്വമുള്ളവരായിരിക്കണം"

പ്രദീക പ്രവീൺ
2 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ