ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗണും... ഞാൻ എന്ന കർഷകയും

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക് ഡൗണും... ഞാൻ എന്ന കർഷകയും

കൂട്ടുകാരെ... ഞാനൊരു കൊച്ചു കഥ പറയുകയാണ്..... ഒരു അനുഭവ കഥ. മാർച്ച്‌ 6 ഞങ്ങളുടെ കോട്ടൺ ഹിൽ lps ന്റെ അന്ന്വൽ ഡേ  അതി ഗംഭീരമായി ടാഗോർ തീയറ്ററിൽ വച്ചു നടന്നു. പിറ്റേ ദിവസം ശനിയാഴ്ച ഫുൾ റസ്റ്റ്‌. ഞായർ  മുതൽ പരീക്ഷ കണക്കാക്കി പഠിക്കാനുള്ള ടൈം ടേബിൾ  അമ്മ ഉണ്ടാക്കുകയാണ്.  ഞാൻ മാഗസിനിൽ കൊടുക്കാനുള്ള കവിത എഴുതുന്നു.. ഇടക്ക് അമ്മയോട് സംശയം ചോദിക്കുന്നുമുണ്ട്... ഞായർ  ടൈം ടേബിൾ അനുസരിച്ചു പഠിച്ചു... തിങ്കൾ സ്കൂളിൽ പോയില്ല... ഞാൻ ദിവസവും പത്രം വായിക്കും അമ്മ വായിക്കേണ്ടത് മാർക്ക്‌ ചെയ്ത് തരും. വായിച്ചിട്ട് സംശയം വരുന്നത് ഒക്കെ അമ്മ പറഞ്ഞു തരും... കൊറോണ എന്നൊരു വൈറസ്... ഒന്നും മനസ്സിലായില്ല. അമ്മ പറഞ്ഞു തന്നു.. അതൊരു രോഗം പരത്തുന്ന വൈറസ് ആണ്.. അപകടകാരിയാണ്.  മരുന്നൊന്നും ഇല്ല... യ്യോ.... ഞാൻ പേടിച്ചു പോയി... നമ്മളും അത് വന്നാൽ മരിക്കുവോ?  അമ്മ പറഞ്ഞു തന്നു.. പേടിക്കണ്ട മോളെ..  നമ്മൾ ശുചിത്വം പാലിക്കുക.. ഈ അവസരത്തിൽ അന്യരുമായി ആവശ്യമില്ലാതെ ഇടപഴക്കരുത് എന്നൊക്കെ...അന്ന് വൈകിട്ട്.. ടി. വി.. തുറന്നതേ.. സൂപ്പർ ന്യൂസ്‌.. പരീക്ഷകൾ ഒന്നുമില്ല... സ്കൂൾ അടച്ചു... എനിക്ക് ഭയങ്കര സന്തോഷമായി... അമ്മ പറഞ്ഞു മോളെ കൊറോണ എന്ന മഹാമാരി കേരളത്തിൽ എത്തി കഴിഞ്ഞു.. ഇനി സൂക്ഷിക്കണം...  ഒരുപാടങ്ങു സന്തോഷിക്കണ്ട. കുറച്ചു ദിവസങ്ങൾ കൂടി കടന്നു പോയി.. നാട്ടിലേക്കു പോരാൻ തീരുമാനിച്ചു.. (കോട്ടയം ). മാർച്ച്‌ 22 ന് പ്രധാന മന്ത്രി ആഹ്വനം ചെയ്ത  ജനത കർഫ്യൂ. ആദ്യമായാണ് ഈ വാക്കൊക്കെ കേൾക്കുന്നത്... ആരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക.. അതാണത്രേ കർഫ്യു. അന്ന് വൈകിട്ട് 5 മണിക്ക് ഞങ്ങൾ പാത്രം കൊട്ടി... കയ്യടിച്ചു ആരോഗ്യ പ്രവർത്തകർക്കും നമുക്ക് വേണ്ടി പുറത്തു ജോലി ചെയ്യുന്ന... പോലീസ് മാമന്മാർ ഉൾപ്പടെ എല്ലാവർക്കും അഭിവാദ്യം അർപ്പിച്ചു... വൈകിട്ട് അമ്മാവൻ വിളിച്ചു... അവിടെ സാധനങ്ങൾ ഒക്കെ ഉണ്ടല്ലോ അല്ലെ... ജില്ലകൾ അടക്കുകയാണ് ട്രൈയിൻ സർവീസ് നിർത്തി.. ഇത്രയും ദൂരം യാത്ര ചെയ്തു വരണ്ട... കുറച്ചു കഴിഞ്ഞു പത്രത്തിൽ ജോലി ചെയ്യുന്ന അമ്മയുടെ സുഹൃത്തു തിരുവല്ലയിൽ നിന്നു വിളിച്ചു.. പെട്ടെന്ന് നാളെ രാവിലെ കിട്ടുന്ന ബസിനു കോട്ടയത്തിന് പോന്നോളൂ.. കോട്ടയത്ത്‌ നിൽക്കുന്നതാണ്  സേഫ് . കാര്യങ്ങൾ രൂക്ഷമാവുകയാണ്... അടുത്ത കുറെ ദിവസങ്ങൾ എന്ത് സംഭവിക്കും എന്നറിയില്ല... അമ്മയുടെ മുഖത്താകെ പേടി.. എനിക്കൊന്നും മനസ്സിലായില്ല... രാവിലെ തമ്പാനൂർ സ്റ്റാൻഡിൽ എത്തി.. നേരിട്ട് കോട്ടയം  ബസ് ഒന്നും ഇല്ല.. ഒരു കൊട്ടാരക്കര ബസിൽ കയറി  കൊട്ടാരക്കര എത്തി.. സനിറ്റീസെർ ഉപയോഗിച്ച് കൈ വൃത്തിയാക്കി.. അപ്പോഴേക്കും അവിടെ നിന്നൊരു കോട്ടയം ബസ് കിട്ടി. കോട്ടയം ksrtc ൽ നിന്നു ഞങ്ങളുടെ നാടായ വൈക്കത്തേക്കുള്ള സർവീസ് നിർത്തി കഴിഞ്ഞിരുന്നു.. വരുന്ന വഴി അടൂർ സ്റ്റാൻഡിലും, ചെങ്ങന്നൂർ സ്റ്റാൻഡിലും ഒക്കെ ആരോഗ്യ പ്രവർത്തകരുടെ കോറോണയെ കുറിച്ചുള്ള ബോധവൽക്കരണം ഉണ്ടായിരുന്നു.. ലോഷൻ ഉപയോഗിച്ച് യാത്രക്കാരുടെ സീറ്റുകളും വൃത്തിയാക്കി...ശരിക്കും കൊറോണ എന്ന ഭീകരനെ മനസ്സിലാക്കി ഞാൻ ആ യാത്രയിൽ.. കോട്ടയത്ത്‌ നിന്നു ഒരു പ്രൈവറ്റ് ബസിൽ ഞങ്ങൾ വീട്ടിൽ എത്തി. പുറത്തുള്ള ബാത്‌റൂമിൽ കുളിച്ചു അകത്തു കയറി. പിറ്റേ ദിവസം പ്രധാന മന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു രാജ്യം ലോക്ക് ഡൗണിലേക്കു.... ലോക്ക് ഡൌൺ എന്നത് എന്തെന്ന് അമ്മയോട് ചോദിച്ചു.. മുറി പൂട്ടാം.. പക്ഷേ രാജ്യം എങ്ങനെ പൂട്ടും.  "ഓരോ വീടും ഓരോ മുറികൾ... ആ വീടാകുന്ന മുറിക്കു പുറത്തു പോകാതെ ലോക്ക് ചെയ്തു അവിടെ തന്നെ കഴിയുന്നു.. ഇങ്ങനത്തെ കോടി മുറികളുള്ള വലിയ വീടാണ് ഇപ്പോൾ നമ്മുടെ ഭാരതം... "..കാര്യം പിടികിട്ടി... അടുത്ത പ്രശ്നം സമയം പോകണ്ടേ.. രാജ്യത്തിനു പ്രധാന മന്ത്രി ലോക്കിട്ടു.. മൊബൈലിനു അമ്മയും.. ഞാനും എന്റെ കസിൻസ് ഉം പരിസരം വൃത്തിയാക്കി കൃഷി തുടങ്ങാൻ തീരുമാനിച്ചു... സഹായത്തിനു അമ്മയും... അമ്മായിയും... പരിസരം വൃത്തിയാക്കി... അടുത്ത ചോദ്യം വിത്തെവിടെ?  വാങ്ങിക്കാൻ കൃഷി ഭവനോ.. കടയോ ഒന്നുമില്ല... ഉത്തരവുമായി അമ്മാവൻ എത്തി. മനോരമ ആഴ്ച പതിപ്പിന്റെ കൂടെ കിട്ടിയ വിത്ത് പാക്കറ്റുകൾ അമ്മാവൻ സൂക്ഷിച്ചു വച്ചിരുന്നു.  പഴയതാണ് കിളിക്കുമോന്നു സംശയം... എന്നാലും പാകി.. മൂനാം നാൾ ചീരയും. പയറും ഒക്കെ കിളിർത്തു.. രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോൾ മത്തനും, വെള്ളരിയും, പീച്ചിലും കിളിർത്തു... ദാ പയർ വള്ളി വീശി പടർന്നു കയറാനായി... രണ്ടു ദിവസത്തിനകം ചീര പറിച്ചു നടും.. എന്നും വെള്ളം ഒഴിക്കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു.. പുതിയ കാര്യം.. വിഷു കൈ നീട്ടം കിട്ടിയതിൽ നിന്നു 250 രൂപ എടുത്തു 21 ഇനം പച്ചക്കറി വിത്തുകൾ ഓർഡർ ചെയ്തു.. സംസ്ഥാന കർഷക തിലകം അവാർഡ് നേടിയ ഇടുക്കി സ്വദേശി ബിൻസി എന്ന ആന്റി ആണ് പച്ചക്കറി വിത്ത് പോസ്റ്റൽ ആയി അയക്കുന്നത്.. "തിരിച്ചു കൊണ്ടു വരാം നമ്മുടെ കാർഷിക സംസ്കാരത്തെ " എന്ന ഒരു ഫേസ് ബുക്ക്‌ കൂട്ടായ്മ്മയിൽ കൃഷി രീതികൾ ഒക്കെ പോസ്റ്റ്‌ ചെയ്യുന്നുമുണ്ട്.. അമ്മയുടെ സഹായത്തോടെ ഞാൻ അതൊക്ക നോക്കുന്നുണ്ട്... ഇപ്പോൾ വിത്തുകൾക്കായി കാത്തിരിക്കുന്നു... അങ്ങനെ ലോക്ക് ഡൌൺ എന്നെ ഒരു കുട്ടി കർഷക ആക്കി... കൂട്ടുകാരെ ഇപ്പോൾ എന്റെ വീട്ടു പരിസരം വൃത്തിയുള്ളതും പച്ചക്കറി തൈകളാൽ സമ്പുഷ്ടവും ആണ്... വൃത്തിയും വെടിപ്പും ഉള്ളിടത്തു കൊറോണ വരികയുമില്ല... പച്ചക്കറി ഉണ്ടാകുമ്പോൾ വിഷമില്ലാത്ത നല്ല പച്ചക്കറി സ്വാദോടെ കഴിക്കുകയും ആവാം... ഇടക്ക് ഞാൻ 2 മണിക്കൂർ അടുത്ത ക്ലാസ്സിലേക്കുള്ള കാര്യങ്ങൾ പഠിക്കുന്നതും ഉണ്ട് കേട്ടോ... മുറ്റത്തിറങ്ങി കളിക്കുന്നതും ഉണ്ട്... പ്രകൃതി യെയും മണ്ണിനെയും അടുത്തറിഞ്ഞു നമ്മുടെ ജീവിതം മനോഹരമാക്കാം.....  പരിസര ശുചിത്വവും,  പരിസ്ഥിതി സംരക്ഷണവും എന്നെന്നും നമ്മെ നന്മയിലേക്ക് നയിക്കും 

സഞ്ജിത എസ്സ് നമ്പ്യാർ
4 A ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ