ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
       ഈ കാലത്ത് എല്ലാവരും കൊറോണ മൂലം  ബുദ്ധിമുട്ടുന്നു. ആർക്കും പുറത്തൊന്നും പോവാൻ പറ്റാത്ത വിധം ലോകത്താകെ മൊത്തം ലോക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു.  അതിനു കാരണം കൊറോണ വ്യാപിച്ചിരിക്കുന്നതാണ്.  ഏറ്റവും കൂടുതൽ മരണനിരക്ക് വർദ്ധിച്ചിരിക്കുന്നത് ഇറ്റലിയിലും അമേരിക്കയിലുമാണ്.  മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ്.  ആഫ്രിക്കയിലും മരണനിരക്ക് കൂടുകയാണ്.  മറ്റു രാജ്യങ്ങളിലെ സ്ഥിതിയും മോശമാണ്.  കൊറോണ പടർന്നു പിടിക്കുന്നതുകൊണ്ട് പുറത്തിറങ്ങുമ്പോൾ നമ്മൾ അതീവ ജാഗ്രത പാലിക്കണം.  പുറത്തിറങ്ങുമ്പോൾ മുഖാവരണം നിർബന്ധമായും ധരിക്കണം.  അത് പ്രതിരോധിക്കാൻ കഴിയുന്നതാണ് നമ്മൾ വാങ്ങേണ്ടത്.  സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ കഴുകാതെ നമ്മൾ മൂക്ക്,വായ,കണ്ണ് എന്നീ ഭാഗങ്ങൾ സ്പർശിക്കരുത്.  കൊറോണ വൈറസ്  പടരുന്നത് കൊണ്ടും മരണസംഖ്യ വർദ്ധിക്കുന്നത് കൊണ്ടും ലോക്ഡൗൺ കാലാവധി നീട്ടി.  ലോക്ഡൗൺ നീട്ടിയതിനു കാരണം തന്നെ കൊറോണയെ പ്രതിരോധിക്കാനാണ്.  എല്ലാവരും ഈകാലത്ത് പുറത്തിറങ്ങാതെ ഇരിക്കുക,സ്വയം പ്രതിരോധിക്കുക, സർക്കാരിന്റെ വാക്കുകൾ അനുസരിച്ചുകൊണ്ട്.  
            
         ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് പ്രവാസികളാണ്.  അവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങി വരാൻ പറ്റുന്നില്ല.  വിമാനമോ തീവണ്ടിയോ ഇല്ലാതെ അവർക്ക് വരാൻ  സാധിക്കില്ല.  പ്രതിരോധിക്കാൻ നാലു വഴികളാണ് സർക്കാർ പറഞ്ഞിരിക്കുന്നത്.

1. വിദേശങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കർശന സ്ക്രീനിംഗ്, ക്വാറന്റീൻ നടപടികൾ. 2. കൈ കഴുകൽ,മുഖാവരണം ഉപയോഗിക്കൽ,ബ്രേക്ക് ദ ചെയിൻ പ്രചാരണം. 3. സാമൂഹിക അകലം പാലിക്കൽ കർശനമാക്കൽ. 4. സംസ്ഥാനത്തിനുള്ളിൽ രോഗസാധ്യത ഉള്ളവരെ ക്വാറന്റീൻ ചെയ്യൽ

         ഇങ്ങനെയുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ നമുക്ക് കൊറോണ വൈറസിന്റെ രോഗവ്യാപനം തടയാൻ സാധിക്കും.
ആർച്ച.വി.ബി.
4 ഗവ.എൽ.പി.സ്കൂൾ കരുമാല്ലൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം