ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/ മനുഷ്യനും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പ്രകൃതിയും

മനുഷ്യൻ എന്നു പറയുന്നത് പ്രകൃതിയിലെ അനേകം ജീവജാലങ്ങളിൽ ഒന്നു മാത്രമാണ്.പ്രകൃതിയില്ലെങ്കിൽ മനുഷ്യരില്ല ജീവജാലങ്ങൾ ഒന്നു തന്നെയില്ല. നമ്മുടെ എല്ലാം ആവശ്യങ്ങളുംനിറവേറ്റി തരുന്നത് പ്രകൃതിയാണ്. പരിസ്ഥിതിയിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കാൻ തക്കവിധത്തിലുള്ള ഇടപെടൽ മനുഷ്യർ നടത്തുന്നു. ഭൂരിഭാഗം ജനങ്ങളും പ്രകൃതിക്കു ദോഷം വരുന്ന രീതിയിൽ പ്രവർത്തിക്കുന്നു. വളരെ കുറച്ചുപേർ മാത്രം പ്രകൃതിയെ സ്നേഹിക്കുന്നു.

ജലാശയങ്ങൾ മലിനപ്പെടുത്തിയും വയലുകൾ നികത്തിയും കാടും കുന്നു നശിപ്പിച്ചും മനോഹരമായ പ്രകൃതി ഇല്ലാതായികൊണ്ടിരിക്കുകയാണ്. വാഹനങ്ങളുടെ വൻവർദ്ധനവ് അന്തരീക്ഷ മലീനികരണം ഉണ്ടാക്കുന്നു.ശുദ്ധവായു ശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. അതുമൂലം അസുഖങ്ങൾ കൂടിവരുന്നു.നാം ഒാരോരുത്തരും പ്രകൃതിയെ മലിനപ്പെടുത്തുന്നു.അതുകൊണ്ടു അതിനുള്ള ഫലം നാം ഒാരോരുത്തരും അനുഭവിക്കുന്നു.മനുഷ്യൻ പ്രകൃതിയുമായി ഇണങ്ങിജീവിക്കണം എന്നാൽ മാത്രമെ നാം അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുകയുള്ളു.

ദേവാഞ്ജന.പി.കെ
5 A ഗവ.എൽ.പി.എസ്.കരിയം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം