ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/അമ്മയെന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയെന്ന പ്രകൃതി

എല്ലാവരും പറയാറുണ്ട് പ്രകൃതി നമ്മുടെ അമ്മയാണെന്ന്.അതെ അമ്മയാണ്.പക്ഷെ സംരക്ഷിക്കപ്പെടേ‍‍ണ്ട ഈ അമ്മയ്ക്ക് അ‍‍ർഹിക്കുന്ന പരിഗണന നൽകുന്നുണ്ടോ ? പലപ്പോഴും നമ്മൾ ചിന്തിച്ച വിഷയം തന്നെയാണിത്. എങ്കിലും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത വിഷയങ്ങൾ ഉണ്ടാകുമ്പോൾ വീണ്ടും നമ്മൾ ചിന്തിച്ച് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.വളരെക്കാലമായി നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് ആഗോളതാപനം.ഭൂമി നേരിടുന്ന കാലാവസ്ഥ വ്യതിയാനത്തിന് 90% കാരണക്കാർ മനുഷ്യർ തന്നെയാണ്.

പ്രകൃതിക്ഷോഭങ്ങൾ ,വരൾച്ച,വെള്ളപ്പൊക്കം

പകർച്ചവ്യാധി എന്നിങ്ങനെയുള്ള നമ്മുടെ നാശത്തിന് നമ്മൾ തന്നെ വിത്തുകൾ പാകിയുണ്ടല്ലോ.അതിസമ്പൂർണമായ ജൈവവൈധ്യത്തെ നാശത്തിലേക്ക് നയിച്ചതും നമ്മൾ തന്നെ.കീടനാശിനികളുടെയും രാസവസ്തുക്കളുടെയും സഹായത്തോടെ നമ്മുടെ ഭക്ഷണത്തിലും വിഷം കലർത്തി ആരോഗ്യത്തെ നശിപ്പിച്ചതിന് അനന്തരഫലങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നു.ജനപ്പെരുപ്പം കാരണം തൊഴിലില്ലായ്മ, ദാരിദ്ര്യം,ശുചിത്വമില്ലായ്മ എന്നിവ മറ്റൊരുവശത്ത്.ഏറ്റവും പ്രധാനപ്പെട്ടനാശം തുടങ്ങിയത് വനനശീകരണത്തിലൂടെയാണ്.കിണറുകളും നീർച്ചാലുകളും വറ്റിവരണ്ടു ഫാക്ടറികളിൽ നിന്നു വരുന്ന പുകപടലങ്ങൾ പ്രകൃതിയെ മലിനമാക്കി.ഇതിനെല്ലാം ഒരു മാറ്റം വേണമെങ്കിൽ മനുഷ്യൻ സ്വാർത്ഥ ചിന്താഗതി മാറ്റണം.ഈ കൊറോണക്കാലം ഭീതിയുടേതാണെങ്കിലും അത് നമ്മെ

ചിലത് പഠിപ്പിക്കുന്ന.ആകാശം തെളിഞ്ഞു.കാർമേഘം മാറിയതുപോലെ.

<
അതെ പാഠങ്ങൾ ഉൾക്കൊണ്ട് നമുക്ക് പ്രകൃതിയിലേക്ക് മടങ്ങാം.

ജാനകി.ആർ
5 A ഗവ.എൽ.പി.എസ്.കരിയം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം