ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ചില ഓർമ്മപ്പെടുത്തലുകൾ
ചില ഓർമ്മപ്പെടുത്തലുകൾ
"മറ്റുള്ള രാജ്യങ്ങൾ കേവലം തോഴിമാർ പെറ്റമ്മ എന്നും തൻ നാട് താൻ "
കൂട്ടുകാരെ നിങ്ങൾക്ക് എല്ലാമറിയാം കൊറോണ വൈറസ് ലോകമാകെ പടർന്ന് പിടിച്ചിട്ടു ഇപ്പൊ രണ്ടുമാസം കഴിയാറായി ലോകരാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യ എന്ന മഹാ രാജ്യത്തു കോവിഡ് 19 വ്യാപനം നന്നേ കുറവാണ് . അമേരിക്ക പോലുള്ള വൻകിട ലോക ശക്തികൾ ഈ വൈറസിന് മുന്നിൽ തോറ്റു നിന്നപ്പോഴും ഇന്ത്യ പോലെയുള്ള ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഒരു രാജ്യത്തു ഇതിന്റെ വ്യാപനം ഇത്രയേറെ തടുക്കുവാൻ കഴിഞ്ഞത് എന്ത് കൊണ്ടാണ് എന്ന് നാം ചിന്തി ക്കേണ്ടിയിരിക്കുന്നു. നാം ഉൾപ്പെടുന്ന പുതിയ തലമുറ അറിയേണ്ടതും മനസിലാക്കേണ്ടതും ആയ ഒരു യാഥാർഥ്യത്തിലേക്കാണ് ഞാൻ വിരൽ ചൂണ്ടുന്നത്. നമ്മുടെ രാജ്യം പ്രാധാന്യം കൊടുത്തത് ആ രാജ്യത്തെ ജനങ്ങൾക്കാണ് അല്ലാതെ സാമ്പത്തികത്തിനല്ല. സാമ്പത്തിക ഭദ്രതക്കും നാണയ മൂല്യത്തിനും മാത്രമാണ് നാം പ്രാധാന്യം കൊടുത്തിരുന്നത് എങ്കിൽ ഏറ്റവും കൂടുതൽ ജനങ്ങൾ മരിക്കുന്ന രാജ്യം ഒരു പക്ഷെ ഇന്ത്യ തന്നെ ആകുമായിരുന്നു . ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യ ജനങ്ങൾ തന്നെയാണ് പരമാധികാരികൾ എന്ന് സ്വയം തെളിയിച്ചു . ഇന്ത്യ എന്ന് പറയുമ്പോൾ 28 സംസ്ഥാനങ്ങൾ ചേർന്നതാണല്ലോ ഈ സർക്കാരുകളുടെയും മികച്ച പ്രവർത്തനം എടുത്തു പറയേണ്ടതാണ് . നമുക്കറിയാം മെട്രോ പൊളിറ്റൻ നഗരങ്ങളിൽ രോഗവ്യാപന തോത് ഇത്തിരി കൂടുതലാണ് എന്നാൽ അതിന് കാരണം സാമുഖ്യ അകലം പാലിക്കാത്ത ജനസമൂഹത്തിന്റെ വീഴ്ചയാണ് . സർക്കാർ കൊണ്ട് വന്ന നിയന്ത്രണങ്ങൾക്ക് ജനങ്ങൾ നൽകാത്ത പിന്തുണ മാത്രമാണ് ഇതിന് കാരണം . പെട്ടന്ന് ലോക്ക് ഡൗൺ കൊണ്ട് വന്നാൽ അത് ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ പാടെ തകർക്കും എന്ന് പല മികച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാരും മുന്നറിയിപ്പ് തന്നു എങ്കിലും സമ്പത്തല്ല ജീവനാണ് വലുതെന്ന് തെളിയിച്ച കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് അഭിനന്ദനം അറിയിക്കുന്നതോടൊപ്പം, ലോക രാജ്യങ്ങൾക്ക് മുഴുവൻ മാതൃകയായ എന്റെ സംസ്ഥാനത്തെക്കുറിച്ചു പറയാതിരിക്കാൻ കഴിയുകയില്ല. ഇത്രമേൽ ജനങ്ങളോടൊപ്പം നിന്ന ഒരു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വേറെയുണ്ടാകില്ല. കോവിഡ് ബാധ മൂലം പതിനാലു ദിനങ്ങൾ ഐസൊലേഷനിൽ കഴിഞ്ഞ ഒരു പതിനൊന്നു വയസുകാരനെ ഉർജ്ജസ്വലൻ ആക്കുന്നതിനായി വീഡിയോ കോൺഫറൻസിങ്ങിലൂടെ അവൻ വരച്ച ചിത്രങ്ങൾ കണ്ടു അവനെ അഭിനന്ദിക്കുന്ന ഒരു ആരോഗ്യമന്ത്രിയെ അഭിമാനത്തോട് കൂടി മാത്രമേ നമുക്ക് ഓർക്കാൻ കഴിയുകയുള്ളു . പഠിച്ചു മിടുക്കാനാകുമ്പോൾ നമ്മുടെ ബുദ്ദിയും കഴിവും മറ്റു രാജ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന ഈ തലമുറക്കാർക്കായി ഞാൻ ഒന്നുപറയട്ടെ ഇതാണ് നിങ്ങളുടെ പിറന്ന മണ്ണ് , "പെറ്റമ്മയേയും പിറന്ന മണ്ണിനെയും മറക്കുന്ന മനുഷ്യാ ഒരു നാൾ നീ ഇതോർത്തു ദുഃഖിക്കേണ്ടിവരും" എന്ന് നമ്മുടെ പൂർവികർ പറഞ്ഞപ്പോൾ നമ്മൾ അതിനെ പുച്ചിച്ച് തള്ളി പക്ഷെ ഒരു കൃമി നമുക്കതു കാണിച്ചു തന്നു. പിറന്ന മണ്ണിൽ കിട്ടുന്ന സുഖവും സുരക്ഷയും മറ്റാർക്കും നല്കാൻ കഴിയില്ല എന്ന യാഥാർഥ്യം ഇനിയും മനസിലാക്കാൻ നാം വൈകിക്കൂടാ .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം