ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി
 കഴിഞ്ഞ ദിവസം ടെലിവിഷനിൽ വാർത്ത കണ്ടുകൊണ്ടിരിക്കുമ്പോൾ കണ്ട നയന മനോഹരമായ ഒരു കാഴ്ചയാണ് എന്നെ ഈ ലേഖനമെഴുതാൻ പ്രേരിപ്പിച്ചത്. ഇനി ഞാൻ എന്നെ വിസ്മയിപ്പിച്ച വാർത്തയിലേക്ക് വരാം. മലബാറിലെ ഒരു ജില്ലയിൽ ഒരു സാധാരണക്കാരനായ ഒരു ഓട്ടോ റിക്ഷ ഡ്രൈവർ ഓട്ടോ ഓടിച്ച് തന്റെ കുടുംബം പുലർത്തുന്നതിനോടൊപ്പം ആ പ്രദേശം ഒട്ടാകെ വൃക്ഷതൈകൾ  നട്ട് വളർത്തുന്നു. ഒരു പരിസ്ഥിതി ദിനത്തിൽ വാർത്തകളിൽ ഇടം പിടിക്കുന്നതിന് കുറെ  തൈകൾ വഴിയോരത്തു നട്ടുവച്ച് ആ വഴിക്ക് പിന്നെ തിരിഞ്ഞുനോക്കാത്ത ഒട്ടനവധി വ്യക്തികളെയും സംഘടനകളെയും പോലെ അല്ല ഇദ്ദേഹം. ആദ്യം കൃഷിഭവനിൽ നിന്ന് തൈകൾ വാങ്ങി അത് രണ്ടുമാസം വീട്ടിൽ സൂക്ഷിച്ച്‌ പരിപാലിച്ച്  കുറച്ച് വളർന്നതിനുശേഷം അവകൊണ്ടുവന്ന്  പാതയോരങ്ങളിൽ നട്ട്  അവക്ക് ചുറ്റും വേലികെട്ടി സംരക്ഷണ കവചം തീർത്ത് എല്ലാ ദിവസവും രാവിലെ വലിയ കുപ്പികളിൽ വെള്ളവും കൊണ്ടുവന്ന് നനച്ചു പരിപാലിക്കുന്ന, സ്വന്തമക്കളെക്കാൾ    സ്നേഹവും പരിചരണവും കൊടുത്തു നാളേക്കുവേണ്ടി പരിസ്ഥിതിയെ കാക്കുന്ന, നമുക്ക് വേണ്ടി   പ്രകൃതിയെ   സംരക്ഷിക്കുവാൻ പെടാപ്പാട് പെടുന്ന ഈ മനുഷ്യനല്ലേ യഥാർത്ഥ പ്രകൃതി സ്‌നേഹി. ഇദ്ദേഹത്തെ പോലുള്ളവർക്ക് എന്ത് നൽകിയാലാണ് മതിയാവുക. അല്ലയോ മനുഷ്യ ഞാൻ അടങ്ങുന്ന പുതു തലമുറക്കായി പ്രകൃതിയെ സംരക്ഷിക്കുന്ന അങ്ങേക്ക് എന്റെ ശത കോടി പ്രണാമം.
സൂര്യ
4ബി എൽപിബിഎസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം