ഗവ. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/കൊറോണയുടെ ചരിതം
കൊറോണയുടെ ചരിതം
ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ഒരു മാർക്കറ്റിൽ എല്ലാ ജീവികളെയും വാങ്ങുവാനായി കിട്ടും.വന്യ മൃഗങ്ങളെയും പാമ്പുകളെയുംപുഴുക്കളെയും കടൽ ജീവികളെയും എന്തിനേറെ പറയുന്നു നാം അറപ്പോടെ നോക്കുന്ന പല ജീവികളെയും ജീവനോടെയും അല്ലാതെയും ഭക്ഷണത്തിനായി ലഭിക്കും. വളരെ രുചിയോടെ പാകം ചെയ്തും അല്ലാതെയും ചൈനാക്കാർ കഴിക്കുന്ന ജീവികളിൽ പാറ്റ, പല്ലി, എലി, പുഴു, വവ്വാൽ, ഈനാംപേച്ചി എന്നിവയും ഉൾപ്പെടുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഈ പ്രദേശത്തെ കുറച്ച് ആളുകൾ പനി, ശ്വാസംമുട്ട്, ന്യുമോണിയ എന്നിവ ബാധിച്ച് ആശുപത്രിയിലേക്ക് വരാൻ തുടങ്ങി. അന്നാട്ടിലെ ലീ വെങ് എന്ന ഡോക്ടർ ഇതിനെക്കുറിച്ച് കൂടുതൽ പഠനം നടത്തി ഈ രോഗങ്ങൾക്കു കാരണം കൊറോണ എന്ന വൈറസ് ആണെന്ന് കണ്ടെത്തി. പക്ഷേ ചൈന ഗവണ്മെൻറ് അദ്ദേഹത്തെ ശാസിക്കുകയാണുണ്ടായത്. അദ്ദേഹം ജനങ്ങളെ ഭയപ്പെടുത്തുന്നുവത്രേ. ഡോക്ടർ ലീ ജനങ്ങളോട് മാപ്പു പറഞ്ഞു. ഇതേ സമയം കൊറോണ വുഹാൻ മുഴുവൻ പടരുകയുണ്ടായി. ഡോക്ടർ ലീ അസുഖം ബാധിച്ച് ലോകത്തോട് വിടപറഞ്ഞു. അവസാനം ഡോക്ടർ ലീ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു, രോഗകാരി കൊറോണ എന്ന വൈറസ് തന്നെ.ചൈനയിൽ ആരംഭിച്ച ഈ രോഗം ഇന്ന് ലോകമെമ്പാടും പരന്നിരിക്കുകയാണ്. അനേകം പേർ മരണത്തിന് കീഴടങ്ങി. അനേകം പേർ രോഗബാധിതരാണ്. രോഗത്തെ അതിജീവിച്ചവരും അനേകരാണ്. ഈ കുഞ്ഞൻ വൈറസിനെ പ്രതിരോധിക്കുവാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. നമുക്കും ഇതിൽ പങ്കാളികളാകാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം