ഗവ. എൽ. പി. എസ്. വെള്ളുമണ്ണടി/അക്ഷരവൃക്ഷം/പ്രകൃതി ജീവന്റെ സ്രോതസ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ജീവന്റെ സ്രോതസ്

ഒരിടത് അധിമനോഹരമായ ഒരു കാട് ഉണ്ടായിരുന്നു. അവിടെ അനേകം പക്ഷികളും മൃഗങ്ങളും താമസിച്ചിരുന്നു. അവർക്ക് ആ കാട് എല്ലാം എല്ലാം ആയിരുന്നു. ഭക്ഷണവും വാസസ്ഥലവും നൽകുന്ന ഒരു അമ്മയെ പോലെ ആയിരുന്നു അവർക്ക് ആ കാട്. അവർ ആ കാട്ടിൽ സന്തോഷത്തോടെ താമസിച്ചു വരുക ആയിരുന്നു. എന്നാൽ അവരുടെ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. ഒരു ദിവസം ആ കാട്ടിൽ അനേകം ആളുകൾ പണിയാ യുദ്ധ ങ്ങളും ആയി വന്ന് അവിടത്തെ മരങ്ങളെ എല്ലാം വെട്ടി നശിപ്പിക്കാൻ തുടങ്ങി. ഇതു കണ്ട മൃഗങ്ങൾ എല്ലാം അവരെ തടയാൻ ശ്രമിച്ചു. എന്നാൽ പണിക്കാർ ആയുധങ്ങൾ കൊണ്ട് അവരെ മൃഗങ്ങളെ എല്ലാം ഉപദ്രവിച്ചു. എന്നിട്ടും അവർ പോരാടി പക്ഷേ അവർക്ക് ആ കാടിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. മരങ്ങൾ വെട്ടി നശിപ്പിച്ചും കുന്നുകൾ ഇടിച്ചു നിരത്തിയും അവർ കാടിനെ നശിപ്പിച്ചു. എന്നിട്ട് മനുഷ്യൻ അവിടെ വലിയ ഫാക്ട റി കൾ നിർമിച്ചു. കുറേ നാളുകൾക്ക് ശേഷം അവിടെ മഴ ലഭിക്കാതായി. മരങ്ങൾ വെട്ടി നശിപ്പിച്ചതി ലൂടെ മഴ കിട്ടാതെ വരൾച്ച വർധിച്ചു. ജല ക്ഷാമം ഉണ്ടാവുകയും ഫാക്ടറി കളിൽ നിന്നുള്ള മലിന ജലം പുഴയിലും തോടുകളിലും ഒഴുക്കി വിട്ടതുകാരണം ജലം മലിന മാകുകയും ഫാക്ടറികളിൽ നിന്നുള്ള പുക വായു മലിന മാക്കുകയും ചെയ്തു. ഇതു മൂലം അവിടെ ഉള്ള ആളുകൾക്കു രോഗങ്ങൾ പിടിപെടുകയും മരിക്കുകയും ചെയ്തു. നമ്മുടെ ജീവന്റെ സ്രോതസ് ആയ പ്രകൃതിയെ നശിപ്പിക്കു ന്ന തിലൂടെ മനുഷ്യർ അവരുടെ സ്വയം നാശത്തിനു തന്നെ കാരണ മാകുന്നു. അതുകൊണ്ട് നാം മരങ്ങൾ നട്ടു പിടിപ്പിച്ചു നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം. അതിലൂടെ നമുക്ക് ആരോഗ്യപൂർണ്ണമായ തലമുറയെ വാർതെടുക്കാൻ സാധിക്കും. അതുപോലെ തന്നെ ഭൂമിയിലെ എല്ലാം ജീവജാലങ്ങൾക്കും പ്രകൃതിയുടെ മഹത്വം മനസിലാക്കണം.

ആവണി. ബി
4 ഗവ : എൽ. പി. എസ്. വെള്ളുമണ്ണടി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ