ഗവ. എൽ. പി. എസ്. വിളപ്പിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാട്ടാക്കട താലൂക്കിൽ, വിളപ്പിൽ പ‍‍ഞ്ചായത്തിൽ പേയാട് ജംങ്ഷനു സമീപത്തായി വിളപ്പിൽ ഗവ . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നു. 1865-ൽ ബ്രട്ടീഷുകാരനായ ഒരു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്നു ഈ സ്കൂൾ സ്ഥാപിച്ചതെന്ന് ഒരു പൂർവ വിദ്യാർഥി സ്മരിക്കുന്നു. ഓരോ പകുതിയിലും ഒരു സ്കൂൾ സ്ഥാപിക്കുക എന്നുള്ള നയത്തിന്റെ ഭാഗമായിരുന്നു അത്. ആദ്യകാലത്ത് ഒന്നു മുതൽ നാലാം സ്റ്റാന്റേർഡുവരെയാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വിളപ്പിൽ ഗ്രാമപ‍ഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്നത്തെ സ്കൂളിലെ പ്രഥമാധ്യാപകൻ ശ്രീ സാമുവൽ ആയിരുന്നു. സ്കൂൾ കെട്ടിടം ഓല മേ‍ഞ്ഞതും, ചുമര് കെട്ടിയടച്ചതും, ക്ലാസ് മുറികൾ ഇടത്തട്ടി കൊണ്ട് വേർതിരിച്ചതുമായിരുന്നു. അന്നത്തെ അധ്യാപകരിൽ തച്ചോട്ടുകാവിലെ ശ്രീ കുട്ടിസാറിന്റെ വേഷം പ്രശസ്തമായിരുന്നു - ഒറ്റമുണ്ടും നേര്യതും. 1957-58 കാലഘട്ടത്തിൽ ബാലരാമപുരം എ.ഇ.ഒ യുടെ അധികാരപരിധിയിൽ വരുന്ന ഏറ്റവും വലിയ പ്രൈമറി സ്കൂളായിരുന്നു ഇത്. 1964-ൽ സ്കൂളിന്റെ സമീപത്തുതന്നെ അമ്പതു സെന്റ് സ്ഥലം അമ്പൻകോട് ദേശത്തെ ദേവസഹായം കുട്ടൻനാടാരുടെ പക്കൽ നിന്നും വിലയ്ക്കു വാങ്ങി ഇന്ന് സ്കൂൾ ഓഫീസ് പ്രവർത്തിക്കുന്ന പ്രധാന ഓടിട്ട കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അ‍ഞ്ചാം സ്റ്റാന്റേർഡ് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചു. 1997-98ൽ പ്രീ-പ്രൈമറി ആരംഭിച്ചു. 2015-16 ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണ ജൂബിലിയ്ക്ക് തുടക്കം കുറിച്ചു.